ജീവയുടെ കാവ്യ ഇനി ശ്രീജിത്തിന് സ്വന്തം !

0

മലയാളി മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ടവളാണ് കാവ്യ . ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന കസ്തൂരിമാൻ എന്ന സീരിയലിലെ മുഖ്യ കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്ന ജീവയുടെ സ്വന്തം കാവ്യ ഇനി ശ്രീജിത്ത് വിജയ്‌യുടെ സ്വന്തം അകാൻ പോകുന്നു . റബേക്കാ സന്തോഷിന്റേയും യുവ സംവിധായകൻ ശ്രീജിത്ത് വിജയ്‍യുടെയും വിവാഹ നിശ്ചയം ആണ് . ഫെബ്രുവരി 14 നാണ് ഇരുവരുടെയും വിവാഹ നിശ്ചയം . റബേക്ക തന്നെയാണ് തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴി ഇക്കാര്യം പുറത്തു വിട്ടിരിയ്ക്കുന്നത് . മാർഗംകളിക്കാരി ഇനി മാർപ്പാപ്പയ്ക്ക് സ്വന്തം എന്ന ഒരു ഡൂഡിൽ ഇമേജ് പങ്കുവെച്ചുകൊണ്ടാണ് ഔദ്യോഗികമായി തങ്ങൾ ഒന്നാകാൻ പോകുന്ന വിവരം താരം അറിയിച്ചിരിയ്ക്കുന്നത് .

നാളുകളായി പ്രണയത്തിലായിരുന്ന ഇരുവരും എന്ന് ഒന്നിയ്ക്കും എന്ന ആരാധകരുടെ ചോധത്തിനുള്ള മറുപടിയാണ് ഇപ്പോൾ എൻഗേജ്മെന്റിന്റെ രൂപത്തിൽ ഇരുവരും നൽകാൻ പോകുന്നത് . മാർഗംകളി , കുട്ടനാടൻ മാർപ്പാപ്പ തുടങ്ങിയ മലയാള ചലച്ചിത്രങ്ങളുടെ സംവിധായകനാണ് ശ്രീജിത്ത് വിജയ് .

മിന്നാമിനുങ്ങ് എന്ന മലയാള ചലച്ചിത്രത്തിലായിരുന്നു റബേക്ക ആദ്യമായി അഭിനയിച്ചത് . തുടർന്ന് കസ്തൂരിമാൻ എന്ന ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയുന്ന സീരിയലിലെ അഡ്വക്കേറ്റ് കാവ്യയായി റബേക്ക കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരി ആയി മാറുകയായിരുന്നു . സമൂഹ മാധ്യമങ്ങളിലും സജീവമാണ് താരം .