ബിഗ് ബോസ് മലയാളം സീസൺ 3 യിൽ മത്സരാർത്ഥികൾ ഇവരൊക്കെ !

0

മലയാള ടെലിവിഷൻ റിയാലിറ്റി ഷോകളിൽ ഏറെ ശ്രദ്ധിയ്ക്കപ്പെട്ട ഒരു റിയാലിറ്റി ഷോ ആയിരുന്നു ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന ബിഗ് ബോസ് മലയാളം . മലയാളത്തിന്റെ നടനവിസ്മയം മോഹൻലാൽ അവതാരകനായി എത്തി എന്ന ഒരു പ്രത്യേകത കൂടി ബിഗ് ബോസ് മലയാളത്തിന് ഉണ്ടായിരുന്നു .2018 ൽ ആയിരുന്നു ബിഗ് ബോസ് മലയാളത്തിന് തുടക്കം കുറിച്ചത് . അതിഗംഭീരമായി അവസാനിച്ച സീസൺ വണ്ണിന് ശേഷം സീസൺ ടു എത്തിയെങ്കിലും , പകുതിയ്ക്ക് വെച്ച് മത്സരം അവസാനിപ്പിയ്ക്കുകയായിരുന്നു . തുടർന്നാണ് ഇപ്പോൾ സീസൺ ത്രീ എത്താൻ പോകുന്നത് .

ബിഗ് ബോസ് സീസൺ ത്രീ എത്തുന്നു എന്ന വാർത്ത വന്നത് മുതൽ മത്സരാർത്ഥികളെ സംബന്ധിച്ചായിരുന്നു ചർച്ചകൾ മുഴുവനും നടന്നത് . ബിഗ് ബോസ്സിന്റെ അണിയറ പ്രവർത്തകർ മത്സരാർത്ഥികളുടെ ലിസ്റ്റ് പുറത്തു വിടുന്നതിനു മുൻപ് തന്നെ പല ആളുകളും മത്സരാർത്ഥികളുടെ ലിസ്റ്റുകൾ ഉണ്ടാക്കിയിരുന്നു . എന്നാൽ ഇപ്പോൾ അത്തരത്തിലുള്ള ഊഹാപോഹങ്ങൾക്കും , വ്യാജ ലിസ്റ്റുകൾക്കും എല്ലാം അവസാനം കുറിച്ചുകൊണ്ട് ബിഗ് ബോസ് മലയാളം സീസൺ ത്രീയുടെ മത്സരാർത്ഥികളുടെ ലിസ്റ്റ് ഇപ്പോൾ ഔദ്യോഗികമായി പുറത്തു വിട്ടിരിയ്ക്കുകയാണ് അണിയറപ്രവർത്തകർ .

ബിഗ് സ്ക്രീൻ മിനിസ്ക്രീൻ താരം സുബി , സിംഗർ ആര്യ ദയൽ , ബിസിനസ് സംരംഭകൻ ബോബി ചെമ്മണൂർ , ട്രാൻസ്‌ജെണ്ടറും മോഡലുമായ ദീപ്തി കല്യാണി , ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി , ഡി 4 ഡാൻസ് എന്ന റിയാലിറ്റി ഷോയിലൂടെ താരമായി മാറിയ റംസാൻ മുഹമ്മദ്‌ ,ടിക് ടോക് താരം ധന്യ രാജേഷ് ഹെലൻ ഓഫ് സ്പാർട്ട ,മലയാള ബിഗ്സ്ക്രീൻ മിനിസ്ക്രീൻ താരം നോബി മാർക്കോസ് , ആർ. ജെ കിടിലം ഫിറോസ് എന്നിവരാണ് ഇത്തവണത്തെ ബിഗ് ബോസ് മലയാളം സീസൺ ത്രീയിലെ മത്സരാർത്ഥികൾ . സമൂഹ മാധ്യമങ്ങളിലും മറ്റുമായി നിറഞ്ഞുനിൽക്കുന്ന വ്യക്തിത്വങ്ങളാണ് ഇത്തവണ ബിഗ് ബോസ്സിൽ തങ്ങളുടെ മികവ് കാഴ്ച വെക്കുവാൻ എത്തുന്നത് . ഫെബ്രുവരി 14നാണ് ബിഗ് ബോസ് സീസൺ ത്രീ ആരംഭിയ്ക്കുന്നത് . ബിഗ് ബോസിനായുള്ള കാത്തിരിപ്പാണ് ഇനിയുള്ള നാളുകൾ .