സിദ്ധുവിന്റെയും വേദികയുടെയും ഉറക്കം കെടുത്തുമോ കുടുംബവിളക്കിലെ പുതിയ അതിഥികൾ ?

0

കുടുംബപ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട സീരിയലുകളിൽ ഒന്നാണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന കുടുംബവിളക്ക്. ഏഷ്യാനെറ്റിൽ രാത്രി എട്ടുമണിക്ക് സംപ്രേഷണം ചെയ്യുന്ന കുടുംബ വിളക്കിന് നിരവധി ആരാധകരാണുള്ളത്. കുടുംബ വിളക്കിന്റെ ഓരോ എപ്പിസോഡുകളും ശ്വാസം അടക്കി പിടിച്ചാണ് കുടുംബവിളക്കിന്റെ ആരാധകർ കാണുന്നത് .കാരണം അത്രമാത്രം സങ്കീർണതകളിലൂടെയാണ് സീരിയൽ കടന്നു പോയിക്കൊണ്ടിരിയ്ക്കുന്നത് . സീരിയലിന്റെ വരാനിരിയ്ക്കുന്ന എപ്പിസോഡുകൾ ആകാംഷ ഉണർത്തുന്നതാണ് .

സുമിത്രയ്ക്കെതിരെ കുതന്ത്രങ്ങൾ മെനയുന്ന സിദ്ധാർഥനും വേദികയ്ക്കും വലിയ ഒരു തിരിച്ചടി ആയിരിയ്ക്കുകയാണ് ഇപ്പോൾ അപ്രതീക്ഷിതമായി കടന്നു വരുന്ന രണ്ട് അതിഥികൾ .രോഹിത് ഗോപാലിന്റെയും മകൾ പൂജയുടെയും രംഗപ്രവേശനമാണ് ഇവർക്ക് ഇപ്പോൾ തിരിച്ചടി ആയിരിയ്ക്കുന്നത് . ഇവരുടെ ഈ കടന്നു വരവ് സുമിത്രയുടെ നല്ലതിനാണ് എന്ന കാര്യം ഉറപ്പാണ് . അതുകൊണ്ട് ഈ അതിഥികൾ സീരിയലിൽ പുതിയ ട്വിസ്റ്റ് കൊണ്ടുവരും എന്ന കാര്യം ഉറപ്പാണ് .എന്തായാലും പുതിയ എപ്പിസോഡിനായി ആകാംഷയോടെ കാത്തിരിക്കുകയാണ് കുടുംബവിളക്കിന്റെ ആരാധകർ ഒന്നടങ്കം .

തന്മാത്ര എന്ന മലയാള ചിത്രത്തിലൂടെ ആരാധകർ ഹൃദയം കവർന്ന മീര വാസുദേവാണ് കുടുംബ വിളക്കിലെ സുമിത്ര എന്ന മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.ഒരു സാധാരണ വീട്ടമ്മയായ സുമിത്രയുടെ ജീവിതത്തിൽ ഉണ്ടാകുന്ന കുടുംബ പ്രശ്നങ്ങളും അതിൽ നിന്നും സുമിത്ര എങ്ങനെ കരകയറുന്നു എന്നുള്ളതുമാണ് സീരിയലിന്റെ ഇതിവൃത്തം .