ബേബി ബോയിയുടെ ഒന്നാം പിറന്നാൾ ഗംഭീരമാക്കി പൃഥ്വിയും സുപ്രിയയും !

0

നിസ്വാർത്ഥമായി സ്നേഹിയ്ക്കുവാൻ മനുഷ്യനേക്കാൾ നന്നായി സാധിയ്ക്കുന്നത് വളർത്തു മൃഗങ്ങൾക്കാണ് . അതുകൊണ്ട് തന്നെ വളർത്തുമൃഗങ്ങളെ ഇഷ്ടമില്ലാത്തവർ കുറവാണ് .കൂടുതലും നായ്ക്കളാണ് മനുഷ്യന് പ്രിയം . പല സിനിമ താരങ്ങളും മറ്റും തങ്ങളുടെ വളർത്തുനായ്ക്കളുമായുള്ള ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട് . അതുപോലെ അവരുടെ പ്രിയപ്പെട്ട വളർത്തുമൃഗങ്ങളുടെ പിറന്നാളുകൾ വരെ ഗംഭീരമായി അവർ ആഘോഷിയ്ക്കാറുണ്ട് . അത്തരത്തിൽ ഇന്ന് തങ്ങളുടെ വളർത്തുനായയുടെ പിറന്നാൾ ആഘോഷിച്ചിരിയ്ക്കുകയാണ് പൃഥ്വിയും സുപ്രിയയും .

“ഹാപ്പി ബർത്ത്ഡേ ബേബി ബോയ്,” എന്നാണ് പൃഥ്വി കുറിക്കുന്നത്. “ഞങ്ങളുടെ കുടുംബത്തിലെ ഏറ്റവും പുതിയ അതിഥിയ്ക്ക് ഒന്നാം പിറന്നാൾ ആശംസകൾ. സോറോ, നീ വീട്ടിലേക്ക് വന്നിട്ട് എട്ടുമാസങ്ങളാവുന്നു. നീ ഞങ്ങൾക്ക് ഒരുപാട് സന്തോഷം തന്നു, എന്താണ് അൺകണ്ടീഷണൽ ലവ് എന്ന് യഥാർത്ഥത്തിൽ ഞങ്ങളെ പഠിപ്പിച്ചത് നീയാണ്. ഞങ്ങൾ നിന്നെ സ്നേഹിക്കുന്നു സോറോ കുട്ടീ,” എന്നാണ് സുപ്രിയയുടെ ആശംസ.

ആശംസ മാത്രമല്ല വലിയ രീതിയിൽ കേക്ക് മുറിച്ചുകൊണ്ടായിരുന്നു താരകുടുംബം സോറോയുടെ പിറന്നാൾ ആഘോഷമാക്കിയത് .സുപ്രിയയുടെ കയ്യിലിരുന്ന സോറോയ്ക്ക് വേണ്ടി കേക്ക് മുറിച്ചത് സുപ്രിയ ആയിരുന്നു . സോറോയ്‌ക്കൊപ്പമുള്ള ചിത്രങ്ങൾ പൃഥ്വിയും സുപ്രിയയും ഇടയ്ക്കിടയ്ക്ക് സമൂഹ മാധ്യമങ്ങളിൽ ഷെയർ ചെയ്യാറുണ്ട് .ഡാഷ് ഹണ്ട് ഇനത്തിൽ പെടുന്ന നായയാണ് സോറോ .