ഈ മലയാളി തെന്നിന്ത്യൻ സൂപ്പർ താരം ആരാണെന്ന് മനസ്സിലായോ ?

0

ഒരൊറ്റ ചിത്രത്തിലൂടെ സിനിമ പ്രേമികളുടെ മനം കവർന്ന താരമാണ് അനുപമ പരമേശ്വരൻ . പ്രേമത്തിലെ മേരിയ്ക്ക് ശേഷം അനുപമയെ തേടി എത്തിയത് നിരവധി ഹിറ്റ് ചിത്രങ്ങളായിരുന്നു . മലയാളം ,തമിഴ് ,തെലുങ്ക് ,കന്നഡ തുടങ്ങിയ ഭാഷകളിലെല്ലാം ഇതിനോടകം അനുപമ അഭിനയിച്ചു . സമൂഹ മാധ്യമങ്ങളിലും സജീവമായ താരം തന്റെ ജീവിതത്തിലെ മനോഹരമായ നിമിഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട് . ഇന്നിപ്പോൾ താരം പങ്കുവെച്ചിരിയ്ക്കുന്ന ഒരു ചിത്രമാണ് വൈറൽ ആയിരിയ്ക്കുന്നത് .

മുത്തശ്ശിയ്ക്കും അനുജനുമൊപ്പം നിൽക്കുന്ന അനുപമയുടെ കുട്ടിക്കാല ചിത്രമാണ് താരം പങ്കുവെച്ചിരിയ്ക്കുന്നത് .നിറചിരിയോടെ പാവാടയും ബ്ലൗസുമണിഞ്ഞു നിൽക്കുന്ന അനുപമ സുന്ദരികുട്ടിയായിട്ടുണ്ട് .അനുപമയുടെ അച്ഛനാണ് ഈ ചിത്രം പകർത്തിയത് .എന്റെ അച്ഛമ്മയുടെ കയ്യിലുള്ള ചെറുതിനെ നോക്കു എന്നാണ് ഈ ചിത്രം പങ്കുവച്ചു കൊണ്ട് അനുപമ കുറിച്ചിരിക്കുന്നത്. താന്‍ പണ്ടേയൊരു ഹോട്ട് ചിക്ക് ആണെന്നും അനുപമ കൂട്ടിച്ചേർത്തു .ചിത്രം വൈറലായതോടെ നിരവധി ആളുകളാണ് ചിത്രത്തിന് താഴെ കമ്മന്റുകളുമായി എത്തിയിരിയ്ക്കുന്നത് . പേർളി മാണി , നിരഞ്ജന അനൂപ് , ഗായകൻ ഹരിശങ്കർ തുടങ്ങിയ താരങ്ങളും താരത്തിന്റെ കുട്ടിക്കാല ചിത്രത്തിന് താഴെ കമന്റുമായി എത്തിയിട്ടുണ്ട് . ലക്ഷക്കണക്കിന് ആളുകളാണ് ഇതിനോടകം ചിത്രം കണ്ടിരിയ്ക്കുന്നത് .

ജോമോന്റെ സുവിശേഷം എന്ന ദുൽഖർ ചിത്രത്തിന് ശേഷം ഒരു നീണ്ട ഇടവേളയ്ക്ക് ശേഷമാണ് അനുപമ മണിയറയിലെ അശോകനിലൂടെ വീണ്ടും മലയാള സിനിമയിലേയ്ക്ക് എത്തിയത് . തുടർന്ന് ഫ്രീഡം അറ്റ് മിഡ്നൈറ്റ് എന്ന ഒരു ഹ്രസ്വ ചിത്രത്തിലും അനുപമ അഭിനയിച്ചു .ഇക്കഴിഞ്ഞ ഇടയ്ക്ക് ഇറങ്ങിയ ഫ്രീഡം അറ്റ് മിഡ്നൈറ്റ് വലിയ വിജയമായിരുന്നു . നിരവധി ചിത്രങ്ങളാണ് അനുപമയുടേതായി ഇനി പുറത്തിറങ്ങാൻ ഉള്ളത് .