അഹാനയുടെ ചിത്രത്തിന് ദിയയുടെ കമന്റ്‌ കണ്ടോ ?

0

സോഷ്യൽ മീഡിയയിൽ സജീവമായ ഒരു താര കുടുംബമാണ് കൃഷ്ണഫാമിലി .നിരവധി ആരാധകരും ഫോളോവെഴ്‌സുമാണ് കൃഷ്ണ സഹോദരിമാർക്ക് ഉള്ളത് .അതുകൊണ്ട് തന്നെ അഹാന കൃഷ്ണയും സഹോദരിമാരും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്ന പോസ്റ്റുകൾ നിമിഷനേരം കൊണ്ടുതന്നെ വൈറൽ ആകാറുമുണ്ട് . ഇന്നിപ്പോൾ അഹാന തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ചില സ്വിമ്മിങ് പൂൾ ചിത്രങ്ങളാണ് വൈറലായിരിയ്ക്കുന്നത് . അഹാനയ്‌ക്കൊപ്പം തന്റെ ഏറ്റവും ഇളയ സഹോദരി ഹൻസികയും ചിത്രത്തിലുണ്ട് . ഇരുവരും സ്വിമ്മിങ് സ്യൂട്ടിൽ പൂളിൽ നിൽക്കുന്നതാണ് ചിത്രങ്ങൾ . ഒരു ചെറിയ അവധി ആംഭിയ്ക്കുന്നു എന്ന അടിക്കുറുപ്പോടു കൂടിയാണ് അഹാന ചിത്രങ്ങൾ പങ്കു വെച്ചിരിയ്ക്കുന്നത് .അമ്മ സിന്ധു കൃഷ്ണയാണ് ചിത്രങ്ങൾ പകർത്തിയത് .

ചിത്രത്തിന് താഴെ നിരവധി കമ്മന്റുകളുമായി സയനോര അടക്കമുള്ള താരങ്ങളും ആരാധകരും എത്തിയിട്ടുണ്ട് . ഒപ്പം ദിയ കൃഷ്ണയും ഹൻസിക കൃഷ്ണയും ചിത്രത്തിന് താഴെ കമ്മന്റുകളുമായി എത്തിയിട്ടുണ്ട് . ഹൻസികയുടെ സ്വിമ്മിങ് സ്യൂട്ട് മനോഹരമായിട്ടുണ്ട് എന്നാണ് ദിയ ചിത്രത്തിന് കമന്റ് ഇട്ടിരിയ്ക്കുന്നത് . എന്നാൽ ഹൻസിക ” hansu looks cute ” എന്നാണ് പറഞ്ഞിരിയ്ക്കുന്നത് . ലക്ഷക്കണക്കിന് ആളുകളാണ് ഇതിനോടകം തന്നെ പോസ്റ്റിന് ലൈക്കുമായി എത്തിയിരിയ്ക്കുന്നത് .

ഇതിനു മുൻപ് കൃഷ്ണ സഹോദരിമാരുടെ മാൽദിവ്സിലെ അവധി ആഘോഷിയ്ക്കുന്ന ചിത്രങ്ങൾ വലിയ രീതിയിൽ ചർച്ച വിഷയമായിരുന്നു . അന്ന് കൃഷ്ണ സഹോദരിമാർ പങ്കുവെച്ച ചിത്രങ്ങളും വിഡിയോകളുമെല്ലാം ഇരുകയ്യും നീട്ടിയായിരുന്നു ആരാധകർ സ്വീകരിച്ചത് . ഒപ്പം ഈ താര കുടുംബത്തിന്റെ യൂട്യൂബ് ചാനലുകൾക്കും ലക്ഷക്കണക്കിന് സബ്സ്ക്രൈബേർസ് ആണ് ഉള്ളത് . ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ തന്റെ അരങ്ങേറ്റം കുറിച്ച അഹാന കൃഷ്ണ ലൂക്ക എന്ന ടോവിനോ തോമസ് ചിത്രത്തിലൂടെ നിരവധി ആരാധകരെയാണ് സ്വന്തമാക്കിയിരിയ്ക്കുന്നത് . നാൻസി റാണിയാണ് അഹാനയുടേതായി ഇനി പുറത്തിറങ്ങാൻ ഇരിയ്ക്കുന്ന മലയാള ചലച്ചിത്രം .