ശിവനെയും അഞ്ജുവിനെയും കുത്തിനോവിയ്ക്കാൻ അവർ എത്തി !

0

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന ‘സാന്ത്വനം’ ചുരുങ്ങിയ കാലയളവിൽ തന്നെ പ്രേക്ഷക ശ്രദ്ധ നേടിയ സീരിയലാണ് .മലയാളി പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ ചിപ്പി മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്ന സീരിയലിൽ ജ്യേഷ്ഠാനുജന്മാരുടെയും കഥയാണ് പറയുന്നത് .ഏഷ്യാനെറ്റിൽ രാത്രി 7 മണിയ്ക്ക് സംപ്രേഷണം ചെയ്യുന്ന സീരിയലിലെ പ്രേക്ഷക ശ്രദ്ധ നേടിയ കഥാപാത്രങ്ങളാണ് ശിവനും അഞ്ജലിയും . കലിപ്പനും കാന്താരിയുമായാണ് ഇരുവരും സീരിയലിൽ പ്രത്യക്ഷപ്പെടുന്നത് . അപ്രതീക്ഷിതമായി വിവാഹം കഴിയ്‌ക്കേണ്ടി വന്ന ശിവന്റെയും അഞ്ജലിയുടെയും ജീവിതത്തിലെ രസകരമായ മുഹൂർത്തങ്ങൾ ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിയ്ക്കാറ് .

എന്നാൽ കഴിഞ്ഞ ദിവസം പ്രേക്ഷകരെ എല്ലാം വളരെയധികം വിഷമത്തിലാക്കുന്ന ഒരു സംഭവമാണ് സാന്ത്വനം സീരിയലിൽ സംഭവിച്ചത് .ശിവനും അഞ്ജലിയ്ക്കും ഒരു അപകടം സംഭവിയ്ക്കുന്നു .എന്നാൽ ഈ അപകടം മനപ്പൂർവം സൃഷ്ടിച്ചതാണ് എന്ന തരത്തിലുള്ള സൂചനകളാണ് ലഭിയ്ക്കുന്നത് . എന്നാൽ അപകടത്തിൽ പരിക്കേറ്റ അഞ്ജലിയെ ആശങ്കയോടെ കാണാനെത്തുന്ന അഞ്ജലിയുടെ അമ്മ ശിവൻ മനപ്പൂർവം അഞ്ജലിയെ കൊലപ്പെടുത്താൻ വേണ്ടി ആസൂത്രണം ചെയ്തതാണ് ഈ അപകടം എന്നാണ് പറയുന്നത് . ഒപ്പം ജാതകവും പൊരുത്തവും നോക്കാതെ നടത്തിയ വിവാഹമായതിനാൽ ഇരുവരും തമ്മിൽ മരണപ്പൊരുത്തമാകാം ഉണ്ടാകുക എന്ന ആശങ്ക ജയന്തിയും പങ്കുവയ്ക്കുന്നു . ഇതെല്ലം കേട്ടുകൊണ്ട് എന്തുചെയ്യണം എന്നറിയാതെ ഇരിയ്ക്കുകയാണ് ശിവനും അഞ്ജലിയും . ശിവനും അഞ്ജലിയും തമ്മിൽ നടന്ന വിവാഹം ഒട്ടും ഇഷ്ടപ്പെടാത്തവരാണ് സാവിത്രിയമ്മയും ജയന്തിയും .അതുകൊണ്ട് തന്നെ ഈ ഒരു കാരണം കാണിച്ച് ഇരുവരെയും തമ്മിൽ വേർപിരിയ്ക്കുമോ എന്ന ആശങ്കയാണ് പ്രേക്ഷകർക്കുള്ളത് .

വിവാഹം കഴിഞ്ഞ് നാളുകൾക്ക് ശേഷം ഇപ്പോൾ ശിവനും അഞ്ജലിയും ചെറുതായൊന്ന് അടുത്തുവന്ന നിമിഷമാണ് ഈ അപകടം ഉണ്ടായതും, ജാതക പ്രശ്നമാകാം ഈ അപകടത്തിന് കാരണം എന്ന വാക്കുകൾ ഇടിത്തീ പോലെ ഇരുവരുടെയും കാതുകളിലേയ്ക്ക് വന്ന് പതിച്ചതും .അത്‌കൊണ്ട് ഇനി എന്താകും ഇരുവരുടെയും മുന്നോട്ടുള്ള ജീവിതം എന്ന ആശങ്കയിലാണ് സാന്ത്വനം പ്രേക്ഷകർ . പുതുമുഖം സജിൻ ആണ് സാന്ത്വനത്തിലെ ശിവൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് . ബാല താരമായി എത്തി മലയാളി മനസ്സ് കീഴടക്കിയ ഗോപിക അനിലാണ് അഞ്ജലിയായി എത്തിയിരിയ്ക്കുന്നത് .