അത്രയേറെ പ്രിയപ്പെട്ട കുട്ടിമണിയോടൊപ്പം റിമി ടോമി. കുട്ടി മണി ആരാണെന്ന് ആരാധകരും?

0

പിന്നണി ഗായികയായും നടിയായും തിളങ്ങി മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന്ന താരമാണ് റിമി ടോമി. ആരെയും ബോറടിപ്പിക്കാത്ത അവതരണ മികവുകൊണ്ട് പ്രേക്ഷകരുടെ സ്വീകാര്യത താരം നേടിയെടുത്തിരുന്നു. ഒന്നും ഒന്നും മൂന്ന് എന്ന പരിപാടിയുടെ പൂർണ്ണ വിജയത്തിന് കാരണം റിമി ടോമിയുടെ അവതരണ മികവ് തന്നെയാണ്. ഒരു ഗായിക എന്ന നിലയിൽ വലിയ സ്വീകാര്യതയാണ് താരത്തിന് കേരളക്കരയിൽ ലഭിക്കുന്നത്.

റിമി ടോമിയുടെ തമാശകളും ചിരിയും എല്ലാം തന്നെ പ്രേക്ഷകർക്ക് വളരെ ഇഷ്ടമാണ്. സൂപ്പർ ഫോർ എന്ന റിയാലിറ്റി ഷോയിൽ വിധികർത്താവായി എത്തി അവിടെയും നിരവധി ആരാധകരെ ഉണ്ടാക്കിയെടുക്കാൻ താരത്തിനു കഴിഞ്ഞിട്ടുണ്ട്. ഇപ്പോൾ തൻറെ പുതിയ വിശേഷങ്ങൾ പങ്കു വെക്കുകയാണ് റിമി ടോമി. കുട്ടിമണിയോടൊപ്പം ഉള്ള ചിത്രങ്ങൾ പങ്കുവെച്ചാണ് താരമിപ്പോൾ ആരാധകരുടെ മുന്നിൽ എത്തുന്നത്.

കുട്ടാപ്പിയുടെ കുട്ടിമണി ആണ് എന്നായിരുന്നു ഒരു ചിത്രത്തിന് റിമിടോമി നൽകിയ അടിക്കുറിപ്പ്. എന്നാൽ കുട്ടിമണി ആരാണെന്ന് ഇതുവരെ താരം വെളിപ്പെടുത്തിയിട്ടില്ല. കുട്ടി മണി റിമിയുടെ സഹോദരിയുടെ കുഞ്ഞാണെന്ന് ചില ആരാധകർ പറയുന്നു. ഇതിനകം തന്നെ റിമി പങ്കുവെച്ച ചിത്രങ്ങളെല്ലാം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ദിവസവും തൻറെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. നിരവധി പേരാണ് താരത്തെ സോഷ്യൽ മീഡിയയിലൂടെ ഫോളോ ചെയ്യുന്നത്. തൻറെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവെച്ച ഈ ചിത്രങ്ങൾ ഇതിനകം തന്നെ തരംഗം ആയിട്ടുണ്ട്.