അച്ഛനെന്ന നിലയിൽ അഭിമാന നിമിഷം, മകളുടെ പുതിയ പുസ്തകം പരിചയപ്പെടുത്തി മോഹൻലാൽ.

0

മലയാളത്തിൽ തൻറെ തായ സാമ്രാജ്യം ഉണ്ടാക്കിയ താര രാജാവാണ് മോഹൻലാൽ. ഇന്ത്യൻ സിനിമയിൽ തന്നെ മോഹൻലാലിൻറെ സാന്നിധ്യം വളരെ വലുതാണ്. സിനിമയെ സ്നേഹിക്കുന്ന ഓരോ വ്യക്തിയും മോഹൻലാലിനെ പോലുള്ള ഒരു നടനെ ആരാധിക്കുന്നുണ്ട് തീർച്ചയായും നമുക്ക് പറയാൻ സാധിക്കും.

ഇപ്പോഴിതാ ഈ വാലന്‍റൈൻസ് ദിനത്തിൽ വിസ്മയ എഴുതിയ കവിതാസമാഹാരം ‘ഗ്രെയിൻസ് ഓഫ് സ്റ്റാർഡസ്റ്റ്’ പുറത്തിറങ്ങുുകയാണ്. പെൻഗ്വിൻ ബുക്സാണ് പുസ്തകം പുറത്തിറക്കുന്നത്. മകളുടെ പുതിയ കാൽവെയ്പ്പിന് ആശംസകളുമായി നടനും അച്ഛനുമായ മോഹൻലാൽ സോഷ്യൽമീഡിയയിൽ കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്.

മകളുടെ പുസ്തകമായ ഗ്രെയ്ൻസ് ഓഫ് സ്റ്റാര്‍ഡസ്റ്റിനെ കുറിച്ച് നിങ്ങൾക്ക് മുന്നിൽ പങ്കുവയ്ക്കുന്നത് അച്ഛനെന്ന നിലയിൽ ഏറെ അഭിമാന നിമിഷമാണ്. ഈ 14നാണ് പുസ്തകം പ്രകാശനം ചെയ്യപ്പെടുന്നത്. ചിത്രങ്ങളുടേയും കവിതയുടേയും ഒരു പുസ്തകമാണ്. മകളുടെ ഈ ഉദ്യമത്തിന് എല്ലാ ആശംസകളുമെന്നാണ് അദ്ദേഹം കുറിച്ചിരിക്കുന്നത്. നിരവധി ആരാധകരും വിസ്മയയ്ക്ക് ആശംസകളുമായി എത്തിയിട്ടുണ്ട്.

സോഷ്യൽ മീഡിയയിൽ വളരെ സജീവമായ വിസ്മയ മോഹൻലാൽ ദിവസവും തൻറെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. കഴിഞ്ഞദിവസം താൻ ശരീരഭാരം കുറച്ചത് വിസ്മയ ആരാധകരുമായി പങ്കുവെച്ചിരുന്നു. ആ സംഭവത്തിനു ശേഷം വലിയ സൈബർ അറ്റാക്കും നേരിടേണ്ടി വന്നിരുന്നു. നിരവധി ആരാധകരാണ് താര രാജാവിൻറെ പുത്രിയേയും സോഷ്യൽ മീഡിയയിലൂടെ പിന്തുടരുന്നത്.