വെറൈറ്റി ഫോട്ടോഷൂട്ടും ആയി അനുമോളും അനു ജോസഫും! മനുഷ്യനല്ലേ പുള്ളേ എന്ന് കമൻറ് ചെയ്തു ആരാധകർ!

0

മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പരിചിതമായ മുഖം ആണ് അനുമോളുടെത്. സ്റ്റാർ മാജിക് പരിപാടിയിലൂടെ പ്രേക്ഷകർക്ക് വളരെയധികം പ്രിയങ്കരിയായി മാറിയ അനുമോൾ സോഷ്യൽമീഡിയയിലും സജീവമാണ്. സ്റ്റാർ മാജിക്കിലെ സഹപ്രവർത്തകനായ തങ്കച്ചനും അനുമോളും പ്രണയത്തിലാണെന്നുള്ള വാർത്ത ചില ഓൺലൈൻ മാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു. ഇതിനെതിരെ പ്രതികരിച്ചു അനുമോൾ രംഗത്തെത്തിയിരുന്നു. സ്റ്റാർ മാജിക് വിശേഷങ്ങൾ സോഷ്യൽമീഡിയയിലും ആരാധകർ പങ്കുവയ്ക്കാറുണ്ട്.

അനുമോളെ പോലെ തന്നെ മിനിസ്ക്രീനിലൂടെ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായി മാറിയ നടിയാണ് അനു ജോസഫ്.ഒട്ടനവധി സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ടെങ്കിലും അനുവിന് മലയാളികൾ ഇപ്പോഴും കാണുന്നത് സത്യഭാമ ആയിട്ടാണ്. ഓവർ ആക്ടിംഗ് ഒന്നുമില്ലാതെ തനതായ രീതിയിൽ അഭിനയിച്ചു ഫലിപ്പിക്കുന്ന താരം മലയാളികളുടെ സ്വീകരണമുറി ഇതിനകം സ്വന്തമാക്കിയിട്ടുണ്ട്. 15 വർഷം മുമ്പ് അഭിനയ ജീവിതത്തിലേക്ക് കാലെടുത്തു വെച്ച അനു ഇപ്പോഴും സിനിമയിൽ സജീവമാണ്.

സ്റ്റാർ മാജിക് പരിപാടിയിലും ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. വലിയ സ്വീകാര്യതയാണ് ഇരുവർക്കും സ്റ്റാർ മാജിക് പരിപാടിയിൽ ലഭിച്ചത്. ചേച്ചിയും അനിയത്തിയും എന്നാണ് രണ്ടു അനു മാരെയും ആരാധകർ വിളിക്കാറുള്ളത്. സോഷ്യൽമീഡിയയിലും ചർച്ചാവിഷയമാണ് ഇരുവരും.

ഇപ്പോഴിതാ വേറിട്ട ഒരു ഫോട്ടോഷൂട്ടും ആയി വന്നിരിക്കുകയാണ് സ്റ്റാർ മാജിക്കിലെ അനുമാർ. ഇതിനകം തന്നെ ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചിട്ടുണ്ട്. അടി വാങ്ങിക്കും, മനുഷ്യനല്ലേ പുള്ളേ, എന്നിങ്ങനെ നിരവധി കമൻറ് ഇതിനകം നിറഞ്ഞിട്ടുണ്ട്. എന്തായാലും ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.