20 വർഷത്തിനു ശേഷം വീണ്ടും അഭിനയിക്കാൻ ഒരുങ്ങി മലയാളിയുടെ പ്രിയപ്പെട്ട ശാലിനി!

0

ഒരു കാലത്ത് മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന്ന നടി ആയിരുന്നു ശാലിനി. കുഞ്ചാക്കോ ബോബൻ ശാലിനി കോംബോ മലയാള സിനിമയിൽ ഉണ്ടാക്കിയ ചെറുതൊന്നുമല്ല. പണ്ടൊക്കെ ഈ കോംബോ കേരളത്തിൽ വലിയ സ്വീകാര്യത നേടിയിരുന്നു. കുഞ്ചാക്കോ ബോബൻ ശാലിനിയെ വിവാഹം ചെയ്യും എന്ന വാർത്തകൾ വരെ അക്കാലത്ത് പ്രചരിച്ചിരുന്നു.

കുട്ടിക്കാലം മുതൽ തന്നെ പ്രേക്ഷകരുടെ ഇഷ്ട കഥാപാത്രമായി മാറിയ താരമാണ് ശാലിനി. തമിഴ്നടൻ അജിത്തും ആയുള്ള വിവാഹശേഷം പിന്നീട് ശാലിനി അഭിനയരംഗത്തേക്ക് വന്നിട്ടില്ല. ഇപ്പോഴിത 20 വർഷത്തിനു ശേഷം അഭിനയ ജീവിതത്തിലേക്ക് ശാലിനി തിരിച്ചെത്തുന്നു എന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്.

മണിരത്നം സംവിധാനം ചെയ്യുന്ന പൊന്നിയിൻ സെൽവൻ എന്ന സിനിമയിലൂടെ വീണ്ടും ശാലിനി അഭിനയ ജീവിതത്തിലേക്ക് തിരിച്ചു വരുന്നു എന്നാണ് ലഭിച്ച വിവരം. രണ്ടായിരത്തിൽ ആയിരുന്നു തമിഴ്നടൻ അജിത്തും ആയുള്ള നടിയുടെ വിവാഹം.

20 വര്‍ഷത്തിന് ശേഷം ആണ് ഇപ്പോള്‍ വീണ്ടും അഭിനയ ജീവിതത്തിലേയ്ക്ക് തിരിച്ചു വരുന്നത്.മണിരത്നത്തിന്റെ അലൈപായുതേ, കമലിന്റെ പിരിയാത വരം വേണ്ടും എന്നീ ചിത്രങ്ങളിലാണ് ശാലിനി അവസാനമായി അഭിനയിച്ചത്.കല്‍കി കൃഷ്ണമൂര്‍ത്തിയുടെ പൊന്നിയിന്‍ സെല്‍വന്‍ എന്ന കൃതിയെ ആധാരമാക്കിയാണ് മണിരത്നം ചിത്രം സംവിധാനം ചെയ്യുന്നത്.