ഇന്ത്യയിലുടനീളം വളരെയധികം ആരാധകരുള്ള ദമ്പതികളായിരുന്നു ചിരഞ്ജീവി സർജയും ഭാര്യ മേഘ്നാ രാജും. ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ച നടൻ ചിരഞ്ജീവി സർജയുടെ കുഞ്ഞിനെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് മേഘ്ന രാജ്.മുപ്പത്തിയൊൻപത് കാരനായ ചിരഞ്ചീവി മരിക്കുമ്പോൾ മേഘ്ന അഞ്ച് മാസം ഗർഭിണിയായിരുന്നു. മലയാളി താരങ്ങളായ നസ്രിയയും ഫഹദും അനന്യയുമൊക്കെ ചീരുവിൻ്റെ മരണ ശേഷം മേഘ്നയെ സന്ദർശിച്ചതും ആശ്വാസവാക്കുകൾ നൽകിയതുമൊക്കെ സൈബറിടത്തിൽ വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നു.
കുഞ്ഞിൻറെ ചിത്രങ്ങൾ ഇതുവരെ പ്രേക്ഷകരുമായി പങ്കു വെച്ചിട്ടില്ല. അതുകൊണ്ടുതന്നെ ആരാധകർക്കും പ്രേക്ഷകർക്കും കുഞ്ഞു ആരെ പോലെയാണ് എന്നറിയാൻ ആകാംക്ഷയാണ്. പലരും കുഞ്ഞിനെപ്പറ്റി മേഘ്ന യോട് അന്വേഷിക്കാറുണ്ട് എങ്കിലും കൃത്യമായ കുഞ്ഞിൻറെ ചിത്രം ഇതുവരെ പുറത്തുവിട്ടിട്ടില്ല. നിരന്തരം ആരാധകർ സമൂഹ മാധ്യമത്തിലൂടെ കുഞ്ഞിനെപ്പറ്റി മേഘ്ന യോട് അന്വേഷിക്കാറുണ്ട്.
ചിരഞ്ജീവിയുടെ ഭാര്യയും നടിയുമായ മേഘ്ന രാജ് തൻ്റെ കുഞ്ഞിൻ്റെ വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ് ഇപ്പോൾ.ഇന്‍സ്റ്റാഗ്രാമിലൂടെ ഒരു വീഡിയോയുമായിട്ടാണ് നടി എത്തിയിരിക്കുന്നത്. ആദ്യം ചിരഞ്ജീവി സര്‍ജയുടെയും പിന്നെ മേഘ്നയുടെയും ഇരുവരും ഒന്നിച്ചുള്ളതുമായ ചിത്രങ്ങള്‍ കോര്‍ത്തിണക്കിയതായിരുന്നു വീഡിയോ. ഇരുവരുടെയും വിവാഹസമയത്തുള്ളതും അല്ലാത്തതുമായ നിരവധി ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി ഒടുവില്‍ മകനിലേക്ക് എത്തി. ചിരഞ്ജീവി സര്‍ജയുടെ പേരില്‍ നിന്നും ജൂനിയര്‍ ചീരു എന്ന എഴുത്താണ് കാണിക്കുന്നത്.
വീഡിയോയുടെ അവസാനം മകനെ എടുത്ത് നില്ക്കുന്ന മേഘ്നയുടെ ചിത്രവും മകന്റെ ശബ്ദവും കൊടുത്തിരിക്കുകയാണ്. ഇപ്പോള്‍ നിങ്ങള്‍ അവന്റെ ശബ്ദം കേട്ടു. ഇനി അവനോട് ഹലോ പറയാന്‍ ഫെബ്രുവരി പതിനാല് വരെ കാത്തിരിക്കൂ. ഒത്തിരി സ്നേഹത്തോടെ ചിരഞ്ജീവി സര്‍ജയും മേഘ്ന രാജ് സര്‍ജയും എന്നുമാണ് വീഡിയോയില്‍ പറഞ്ഞിരിക്കുന്നത്. നിരവധി ആരാധകരാണ് കുഞ്ഞിനെ കാണാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നത്.