Kerala

ശിവനെ അടിമുടി മാറ്റി അഞ്ചു! ദേ ഇപ്പോ ഒരു വിവാഹത്തിന് പങ്കെടുക്കാനുള്ള ഒരുക്കമാണ്! വൈറലായി സാന്ത്വനം പ്രൊമോ.

മലയാളി കുടുംബ പ്രേക്ഷകരിൽ തരംഗം സൃഷ്ടിച്ചുകൊണ്ട് മുന്നേറുന്ന പരമ്പരയാണ് സാന്ത്വനം. ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുന്ന സാന്ത്വനം പരമ്പരയ്ക്ക് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. ഒരു പക്ഷേ വളരെ ചെറിയ കാലയളവ് കൊണ്ട് തന്നെ മലയാളക്കരയുടെ ഹൃദയം കീഴടക്കാൻ പരമ്പരയ്ക്കു സാധിച്ചു. ദിവസം കഴിയുംതോറും പരമ്പരയുടെ ഭംഗി കൂടുന്നു എന്ന് പ്രേക്ഷകർ തന്നെ പറയുന്നു.

പരമ്പരയിൽ പ്രേക്ഷകരുടെ ഇഷ്ട കഥാപാത്രങ്ങൾ ശിവനും അഞ്ജലിയുമാണ്. സജിൻ ആണ് പരമ്പരയിലെ പ്രധാന കഥാപാത്രമായ ശിവനായി എത്തുന്നത്. അഞ്ജലി ആയി അഭിനയിക്കുന്ന ഗോപിക അനിലിനും ആരാധകർ ഏറെയാണ്. ഇഷ്ടമില്ലാതെ വിവാഹം ചെയ്യേണ്ടിവന്ന ഇരുവരും ആദ്യം കീരിയുംപാമ്പും ആണെങ്കിൽ ഇപ്പോൾ നല്ല അടിപൊളി പ്രണയജോഡികൾ ആണ്.

ശിവനും അഞ്ജലിയും തമ്മിലുള്ള കെമിസ്ട്രി പൊതുവേ പ്രേക്ഷകർക്ക് ഇഷ്ടമാണ്. ഇരുവരും പ്രണയിക്കാൻ തുടങ്ങിയ മുതൽ പുതിയ വിശേഷങ്ങൾ തേടി വരുകയാണ് സാന്ത്വനം ആരാധകർ. ശിവൻറെ വസ്ത്രധാരണം ആയിരുന്നു അഞ്ജലിയെ ചൊടിപ്പിച്ചിരിക്കുന്നത്. എന്നാൽ അതിലൊക്കെ മാറ്റം വരുത്തി പുതിയ ശിവൻ വന്നെന്ന് ആരാധകർ പറയുന്നു.

ഇപ്പോഴിതാ അടിമുടി മാറിയ ശിവനെ ആണ് പരമ്പരയിലുടനീളം കാണാൻ സാധിക്കുന്നത്. ശിവേട്ടൻ ഇത്രയും റൊമാൻറിക് ആയിരുന്നോ എന്നാണ് ആരാധകർ ചോദിക്കുന്നത്. വസ്ത്രധാരണവും കലിപ്പ് സ്വഭാവം ശിവൻ ഇതിനകംതന്നെ മാറ്റിയിട്ടുണ്ട്. ഇരുവരും ഒന്നിച്ച് ഒരു കല്ല്യാണം കൂടാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോൾ. ഇനി എന്ത് സംഭവിക്കും എന്ന് കാത്തിരുന്നു കാണാം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

The Latest

To Top