പപ്പയുടെ വലിയ ആഗ്രഹം പൂർത്തിയാക്കിയ സന്തോഷത്തിൽ ശ്രീലക്ഷ്മി ശ്രീകുമാർ, ഇനി പപ്പയോട് ചെവിയിൽ പറയാനുള്ളത് അതുമാത്രം.

0

മലയാള സിനിമയിലെ ഹാസ്യസാമ്രാട്ട് ജഗതിശ്രീകുമാറിനെ ഇഷ്ടപ്പെടാത്തവരായി ആരും ഉണ്ടാകില്ല. മലയാള സിനിമയ്ക്ക് അദ്ദേഹം നൽകിയ സംഭാവന വളരെ വലുതായിരുന്നു. വാഹന അപകടത്തിനുശേഷം മലയാള സിനിമയിൽ നിന്നും വിട്ടു നിന്നു അദ്ദേഹത്തിൻറെ വിടവ് ഇപ്പോഴും ശേഷിക്കുന്നുണ്ട്. ഇപ്പോഴിതാ തൻറെ ആഗ്രഹങ്ങളും വിശേഷങ്ങളും പ്രേക്ഷകരുമായി പങ്കുവെക്കുകയാണ് ശ്രീലക്ഷ്മി ശ്രീകുമാർ.

2019 നവംബറിലായിരുന്നു ശ്രീലക്ഷ്മിയുടെ വിവാഹം. അഞ്ചു വർഷം നീണ്ട പ്രണയത്തിനൊടുവിൽ ആണ് ശ്രീലക്ഷ്മി ജിജിനെ സ്വന്തമാക്കിയത്. കൊമേഴ്സ്യൽ പൈലറ്റ് ആണ് ജിജിൻ. കൊല്ലം സ്വദേശിയായ ഭർത്താവും കുടുംബവും ദുബായിൽ സ്ഥിരതാമസക്കാരായവരാണ്.

ജഗതി ശ്രീകുമാര്‍ വിവാഹത്തില്‍ പങ്കെടുത്തിരുന്നില്ല. ഇപ്പോള്‍ തന്റെ പപ്പ ആഗ്രഹിച്ചത് പോലെ തനിക്ക് നല്ലൊരു കുടുംബ ജീവിതം കിട്ടി എന്ന് തുറന്നു പറയുകയാണ് ശ്രീലക്ഷ്മി. അച്ഛന്റെ ആഗ്രഹം പോലെ തന്നെ താന്‍ ഒരു നല്ല കുടുംബത്തിലേക്ക് വന്നു കയറി എന്നും ഭര്‍ത്താവായ ജിജിനിന്റെ അച്ഛനും അമ്മയും തനിക്കൊരു മകളുടെ സ്ഥാനമാണ് തരുന്നതെന്നും ശ്രീലക്ഷ്മി പറയുന്നു.അച്ഛന്റെ ആഗ്രഹം സാധിക്കാന്‍ തനിക്ക് കഴിഞ്ഞുവെന്നും അച്ഛന്റെ മകള്‍ നല്ലൊരു നിലയില്‍ നല്ലൊരു കുടുംബത്തിലാണ് എത്തിയതെന്ന് അദ്ദേഹത്തിന്റെ ചെവിയില്‍ പറയണം എന്നുമാണ് ശ്രീലക്ഷ്മി പറയുന്നത്.

ജിജിനാണ് പ്രണയത്തെക്കുറിച്ച് ആദ്യം പറഞ്ഞത്. ഒരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞപ്പോള്‍ത്തന്നെ ഇതായിരിക്കുമെന്ന് മനസ്സിലായിരുന്നു. ആദ്യമായി കേട്ടപ്പോള്‍ മറുപടി കൊടുത്തിരുന്നില്ല. ഇതിന്റെ പേരില്‍ ജിജിന്‍ നന്നായി ടെന്‍ഷനടിച്ചിരുന്നു. ഇത് പറഞ്ഞതിന്റെ പേരില്‍ സൗഹൃദവും നഷ്ടമാവുമോയെന്ന ഭയമായിരുന്നു ജിജിന്. പിന്നീട് താനും ഇഷ്ടം അറിയിക്കുകയും അത് പ്രണയമായി മാറുകയായിരുന്നുവെന്നും ശ്രീലക്ഷ്മി മുന്‍പ് വ്യക്തമാക്കിയിട്ടുണ്ട്.