തിരൂര്കാരുടെ ഹൃദയം പറിച്ചു കൊണ്ടുള്ള പോക്കാണ്! തിരൂരിൻറെ പ്രിയപ്പെട്ട എസ് ഐ ഇനി ഗുരുവായൂരിൽ.

0

ജലീൽ കറുത്തേടത്ത് എന്ന സബ് ഇൻസ്പെക്ടർ തിരൂർകാർക്ക് എന്നും പ്രിയങ്കരനാണ്.2018 ജൂണിലാണ് തിരൂര്‍ പോലീസ് സ്‌റ്റേഷനില്‍ കോട്ടക്കല്‍ കോട്ടൂര്‍ സ്വദേശിയായ ജലീല്‍ കറുത്തേടത്ത് എസ്‌ഐയായി ചുമതല ഏല്‍ക്കുന്നത്.ചുമതലയേറ്റ ചുരുങ്ങിയ ദിവസം കൊണ്ട് തന്നെ തിരൂരിന്റെ ജനകീയനായ എസ്‌ഐയായി അദ്ദേഹം മാറുകയും ചെയ്തു. വൈരങ്കോട് ഉത്സവത്തിന്റെ അന്ന് രാത്രി കിണറ്റില്‍ വീണ യുവതിയെ സാഹസികമായി രക്ഷപെടുത്തിയ എസ്‌ഐയുടെ കഥ സമൂഹമാധ്യമങ്ങളിലുള്‍പ്പെടെ വൈറലായിരുന്നു.

 

ആ സംഭവത്തിനു ശേഷം

മുഖ്യമന്ത്രി പിണറായി അഭിനന്ദം അദ്ദേഹത്തെ തേടിയെത്തിയിരുന്നു. കഴിഞ്ഞില്ല, ഇതിനുശേഷം ഷോക്കേറ്റ് വീണ യുവതി രക്ഷപെടുത്തിയ സംഭവവും ആഴക്കടലില്‍ ലൈവിട്ട് സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ച് ബോധവല്‍ക്കരണം നടത്തിയതും അദ്ദേഹത്തിന്റെ ജനപ്രീതി വര്‍ദ്ധിപ്പിച്ചു. കഞ്ചാവ് മാഫിയകൾക്കെതിരെ അദ്ദേഹം സ്വീകരിച്ച ശക്തമായ നിലപാടുകൾ വലിയതോതിൽ തന്നെ സ്വീകരിക്കപ്പെട്ടു.

 

തീരദേശത്തിന് മികച്ച ഒരു കാവൽക്കാരൻ ആയിരുന്നു അദ്ദേഹം. തീരദേശ രാഷ്ട്രീയ സംഘട്ടനം ഒഴിവാക്കാൻ അദ്ദേഹം മുൻപന്തിയിൽ നിന്നുm പ്രിയപ്പെട്ട എസ്‌ഐ സ്ഥലം മാറി പോകുമ്പോൾ തിരൂരുകാരും സങ്കടത്തിലാണ്. 2007ല്‍ ഫയര്‍ ഫോഴ്‌സില്‍ സേവനം അനുഷ്ഠിച്ച ജലീല്‍ കറുത്തേടത്ത് 2016ല്‍ ഹേമാംബിക സ്‌റ്റേഷനിലാണ് ആദ്യമായി എസ്‌ഐയായി ചുമതല ഏല്‍ക്കുന്നത്. ഒല്ലൂരില്‍ നിന്നാണ് തിരൂരിലേക്ക് എത്തുന്നത്. ഗുരുവായൂര്‍ സ്റ്റേഷനിലേക്കാണ് ഇപ്പോള്‍ സ്ഥലമാറ്റം. തിരൂരുകാരുടെ സ്‌നഹത്തില്‍ മനം നിറഞ്ഞ സന്തോഷമെന്ന് എസ്‌ഐയും പറയുന്നു.