അതിൻറെ മറുപടി ഞാൻ അല്ലല്ലോ പറയേണ്ടത്! ശാലു പറയട്ടെ; എന്തായാലും അവളില്ലാതെ എനിക്കൊരു ജീവിതമില്ല. വിവാഹമോചനത്തോട് പ്രതികരിച്ചുകൊണ്ട് സജി നായർ.

0

മിനി സ്ക്രീനിലൂടെ നമുക്ക് ഏറെ പരിചിതരായ താര ദമ്പതിമാരാണ് ശാലുമേനോനും സജി നായരും. ദാമ്പത്യത്തിൽ ഉണ്ടായിരുന്ന പൊരുത്തക്കേടുകൾ ഇരുവരും പലതവണ സോഷ്യൽ മീഡിയയിൽ പ്രേക്ഷകരുമായി പങ്കുവെച്ചിരുന്നു. സോളാർ കേസിന് ശേഷം അഭിനയ ജീവിതത്തിൽ നിന്ന് അല്പം വിട്ടുനിന്ന ശാലു മേനോൻ സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്. 2016 വർഷമായിരുന്നു ശാലു മേനോൻ സജി നായർ വിവാഹം.

വിവാഹശേഷം അഭിനയ ജീവിതത്തിൽ നിന്ന് വിട്ടുനിന്ന ശാലു പിന്നീട് കറുത്ത മുത്ത് എന്ന സീരിയലിലൂടെ ആണ് തിരികെ വന്നത്. ഈയിടെയായി ശാലു മേനോനും ഭർത്താവ് സജി നായരും വേർപിരിഞ്ഞു എന്ന വാർത്തകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇപ്പോൾ ആ വാർത്തകളോട് പ്രതികരിക്കുകയാണ് സജി നായർ.

പ്രത്യേകിച്ചു മറുപടി പറയാൻ എനിക്കില്ല. കൂടുതൽ പേരും ഞങ്ങൾ വേർപിരിഞ്ഞോ എന്നാണ് ചോദിച്ചുകൊണ്ടിരിക്കുന്നത്. വാർത്തകൾ കാണുകയും ചെയ്തു. പക്ഷെ അതിന്റെ മറുപടി ഞാൻ അല്ലല്ലോ പറയേണ്ടത്. വേർപിരിയാൻ താത്പര്യം ഉള്ള ആളല്ല ഞാൻ. ശാലുവിന് വേർപിരിയാണോ എന്നുള്ളത് എനിക്ക് അറിയില്ല. ശാലു തന്നെ അതിന്റെ മറുപടി നൽകട്ടെ. എന്തായാലും ഞങ്ങൾക്ക് രണ്ടുപേർക്കും വേർപിരിയാൻ ആഗ്രഹം ഉണ്ടായിരുന്നില്ല”, എന്നാണ് സജി നായർ വ്യക്തമാക്കിയത്.

ആലിലത്താലി എന്ന സീരിയലിൽ അഭിനയിക്കുന്ന സമയത്താണ് ശാലുവും സജി നായരും പരസ്പരം സ്നേഹിക്കുന്നത്. പരമ്പരയിലെ അഭിനയത്തിന് ശേഷം ആണ് ഇരുവരും നല്ല സുഹൃത്തുക്കൾ ആവുകയും പിന്നീട് വിവാഹം ചെയ്യുകയുമായിരുന്നു. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ ശാലുമേനോൻ ദിവസവും തന്നെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. തൻറെ വീട്ടുവിശേഷങ്ങളും ഡാൻസ് ക്ലാസ് വിശേഷങ്ങളും താരം പങ്കുവയ്ക്കാറുണ്ട്.