അതാണ് തങ്കുവിൻറെ പ്രത്യേകത, അനുമോൾ ഏറ്റവും അടുത്ത സുഹൃത്താണ്; സ്റ്റാർ മാജിക് പരിപാടിയെക്കുറിച്ച് വാചാലയായി നടി ഡയാന.

0

സ്റ്റാർ മാജിക് പരിപാടിയിലൂടെ പ്രേക്ഷകർക്ക് പരിചിതയായ നടിയാണ് ഡയാന ഹമീദ്. ഫ്ലവേഴ്സ് ടിവി അവതരിപ്പിക്കുന്ന സ്റ്റാർ മാജിക് ഇതിനകം തന്നെ വലിയ പ്രേക്ഷക സ്വീകാര്യതയാണ് നേടിയെടുത്തത്. പരിപാടിയിലെ മിക്ക കഥാപാത്രങ്ങളും പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണ്. പൊതുവേ സ്റ്റാർ മാജിക് താരങ്ങൾ സോഷ്യൽമീഡിയയിലും ചർച്ചാവിഷയമാണ്.

തങ്കച്ചനും അനുമോളും പലതവണ ചർച്ചചെയ്യപ്പെട്ട വ്യക്തികളാണ്. ഇരുവരും തമ്മിൽ പ്രണയത്തിലാണോ എന്ന് സോഷ്യൽ മീഡിയയും പ്രേക്ഷകരും ചിന്തിച്ചിരുന്നു. എന്നാൽ തങ്കച്ചൻ ചേട്ടൻ തനിക്ക് സ്വന്തം ചേട്ടനെ പോലെ ആണെന്ന് ആയിരുന്നു അനുമോളുടെ പ്രതികരണം. രസകരമായ നിമിഷങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച സ്റ്റാർ മാജിക് പരിപാടി ഇപ്പോഴും നല്ല രീതിയിൽ മുന്നോട്ടു പോകുന്നുണ്ട്.

സ്റ്റാർ മാജിക് ലെ പുതിയ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെക്കുകയാണ് ഡയാന.എന്റെ അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ് അനു. വളരെ നല്ല കുട്ടിയാണ്, അതുപോലെ വളരെ കഴിവുള്ള ഒരു കലാകാരനാണ് തങ്കച്ചൻ ചേട്ടൻ.നിമിഷനേരം കൊണ്ടാണ് അദ്ദേഹം ഓരോ പാട്ടും കമ്പോസ് ചെയ്യുന്നത്. നല്ല പെർഫോമർ കൂടിയാണ് അദ്ദേഹം. ആ ഷോയിലെ എല്ലാവർക്കും ഓരോ ശൈലിയുണ്ട്, അത് തന്നെയാണ് ആ ഷോയുടെ ഒരു പ്രത്യേകതയും അവിടെ ഫേക്കായിട്ട് ഒന്നും തന്നെയില്ലെന്നും നടി പറയുന്നു.

സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ദിവസവും തൻറെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. നിരവധി പേരാണ് താരത്തെ സോഷ്യൽ മീഡിയയിലൂടെ ഫോളോ ചെയ്യുന്നത്. തൻറെ സ്റ്റാർ മാജിക് വിശേഷങ്ങളും നടി ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇതിനകം തന്നെ വലിയ സ്വീകാര്യതയാണ് നടിക്ക് സോഷ്യൽമീഡിയയിലും ലഭിച്ചുകൊണ്ടിരിക്കുന്നത്.