ദൃശ്യം രണ്ടാം ഭാഗം സിനിമയിൽ ജോർജ്ജുകുട്ടി കൂടുതൽ ചെറുപ്പം ആയത് എന്തുകൊണ്ട്? ഒടുവിൽ കാരണം വെളിപ്പെടുത്തി മോഹൻലാൽ.

0

മലയാളി സമൂഹം ഒന്നടങ്കം കാത്തിരിക്കുന്ന സിനിമയാണ് ദൃശ്യം 2. ഓൺലൈൻ റിലീസ് ആയ ദൃശ്യം 2 വലിയ സ്വീകാര്യതയാണ് ഇതിനകംതന്നെ കേരളക്കരയിൽ നേടിയെടുത്തത്. കഴിഞ്ഞദിവസം റിലീസായ ദൃശ്യം 2 ട്രെയിലർ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചിരുന്നു. മോഹൻലാലിൻറെ പേരിലുള്ള മറ്റൊരു റെക്കോർഡ് ആയിരുന്നു ദൃശ്യം 2 ട്രെയിലർ.

ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം സിനിമ കാണാത്തവരായി ഒരു മലയാളി പോലുമുണ്ടാവില്ല. അത്രയ്ക്ക് മികച്ചതായിരുന്നു മോഹൻലാൽ ജോർജുകുട്ടി എന്ന കഥാപാത്രമായി അഭിനയിച്ച ദൃശ്യം. കൊലപാതകത്തിന് ചുരുൾ പുറത്തുവരുമെന്ന് തോന്നിപ്പിക്കുന്ന വിധത്തിൽ ആണ് ദൃശ്യം 2 ട്രെയിലർ ഒരുക്കിയിരിക്കുന്നത്. എന്നാൽ രണ്ടാം ഭാഗത്തിൽ ജോർജ്ജുകുട്ടി കൂടുതൽ ചെറുപ്പം ആയല്ലോ എന്ന ആരാധകരുടെ സംശയത്തിന് മറുപടി നൽകുകയാണ് ലാലേട്ടൻ.

ജോര്‍ജുകുട്ടി പുറമെ കരുത്തനാണ്, ആരോഗ്യവാനാണ്. പക്ഷേ മാസസികമായി ഏറെ സംഘര്‍ഷം അനുഭവിക്കുന്നയാളാണ് ജോര്‍ജ് കുട്ടി എന്ന കഥാപാത്രം. ഒന്നുകില്‍ ടെന്‍ഷന്‍ കൂടി ജോര്‍ജ് കുട്ടി മെലിഞ്ഞതാകാം. അല്ലെങ്കില്‍ എക്‌സര്‍സൈസൊക്കെ ചെയ്ത് ആരോഗ്യവാനായി വന്നതായിരിക്കും. പൊലീസിന് രണ്ട് ഇടി കൊടുക്കണമെങ്കില്‍ അതിനുള്ള ശക്തി വേണമല്ലോ’ എന്നും മോഹന്‍ലാല്‍ പറഞ്ഞു.

ദൃശ്യം ഒന്നിലെ സിനിമയില്‍ ജോര്‍ജുകുട്ടിയുടെ മാസസികാവസ്ഥയെക്കുറിച്ച് ധാരണയുണ്ട്. എന്നാല്‍, രണ്ടാം സിനിമയില്‍ ജോര്‍ജുകുട്ടി ഏറെ മാറിയിരിക്കുന്നതായി മോഹന്‍ലാല്‍ പറയുന്നു. അയാളുടെ കാഴ്ചപ്പാട്, സ്വഭാവം, പെരുമാറ്റം എല്ലാം മാറി. തനിക്കു പോലും മനസിലാക്കാന്‍ കഴിയാത്ത പോലെ ജോര്‍ജുകുട്ടി മാറിയെന്നാണ് മോഹന്‍ലാലിന്റെ വിലയിരുത്തല്‍.