വന്‍ ആരാധകരുള്ള ഒരു ഷോയാണ് ഫ്ളവേഴ്സ് ടിവി സംപ്രേഷണം ചെയ്യുന്ന സ്റ്റാര്‍ മാജിക്. പ്രേക്ഷകര്‍ക്ക് പരിചിതരായ സിനിമാ സീരിയല്‍ താരങ്ങള്‍ പങ്കെടുക്കുന്ന ഈ പരിപാടി രസകരമായ ഗെയിമുകള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതാണ്. ലക്ഷ്മി നക്ഷത്ര അവതാരകയായി എത്തുന്ന പരിപാടി മികച്ച പ്രേക്ഷക പ്രതികരണം നേടിയാണ് മുന്നേറുന്നത്. റേറ്റിംഗിലെല്ലാം ഇപ്പോഴും മുന്നില്‍ നില്ക്കുന്ന പരിപാടിയാണ് സ്റ്റാര്‍ മാജിക്ക്. കോമഡിയും, പാട്ടും, ഡാന്‍സും സ്കിറ്റുകളുമൊക്കെ ചേര്‍ന്ന് ഫുള്‍ പൊസിറ്റീവ് വൈബിലാണ് സ്റ്റാര്‍ മാജിക് മുന്നേറുന്നത്.
സിനിമാ താരങ്ങളും മറ്റ് പ്രശസ്തരും ഈ പരിപാടിയില്‍ അഥിതി ആയി എത്താറുണ്ട്. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ഷോയില്‍ അതിഥിയായെത്തിയ രജിത്കുമാര്‍ ഷോയില്‍ തുടരുന്നത് സ്റ്റാര്‍ മാജികിന്റെ സ്ഥിരം പ്രേക്ഷകരെ പ്രകോപിപ്പിച്ചിരിക്കുകയാണ്. രജിത്കുമാറിനെ എത്രയും വേഗം പറഞ്ഞുവിടണമെന്നാണ് പ്രേക്ഷകരുടെ ആവശ്യം. ഇക്കാര്യം കമന്റിലൂടെ പ്രേക്ഷകര്‍ അറിയിക്കുകയാണ്. രജിത് കുമാര്‍ അതിഥിയായെത്തിയ ആദ്യ എപ്പിസോഡിന് ഡിസ്ലൈക്ക് പെരുമഴയാണ് യൂട്യൂബില്‍ ലഭിച്ചത്.
‘ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മോശം എപ്പിസോഡായിരുന്നു ഇത്, രജിത്തിനെ പോലുള്ളവര്‍ ഈ പരിപാടിക്ക് ചേരില്ല, ആദ്യമായി സ്റ്റാര്‍ മാജികിനു ഡിസ്ലൈക്ക് അടിക്കുന്നു, കാരണം രജിത് കുമാര്‍ ആണ്, രജിത്തിന് പറ്റിയ ഷോ അല്ല ഇത്’ തുടങ്ങിയ കമന്റുകളും വീഡിയോയ്ക്ക് താഴെ വന്നു. സ്റ്റാര്‍ മാജികിന്റെ സ്ഥിരം പ്രേക്ഷകര്‍ക്ക് പലര്‍ക്കും രജിത്കുമാറിനെ ഉള്‍ക്കൊള്ളാനായിട്ടില്ല. ബിഗ്ബോസ് കഴിഞ്ഞ സീസണിലെ മത്സരാര്‍ഥിയായിരുന്ന രജിത്കുമാര്‍ അവിടെ കാണിച്ചുകൂട്ടിയ കോലാഹലങ്ങള്‍ ചെറുതൊന്നുമായിരുന്നില്ല.
ഇപ്പോള്‍ രജിത്കുമാര്‍ ഷോയില്‍ തുടരുന്നതാണ് പ്രേക്ഷകരെ വീണ്ടും വെറുപ്പിക്കുന്നത്. ‘രജിത് സാറിനെ ഒഴിവാക്കൂ…അനുക്കുട്ടിയെയും അനു ജോസഫിനെയും നോബി, നവീന്‍, ഷിയാസ് ഇവരെ കൊണ്ടുവരൂ എന്നാണ് ഒരാള്‍ കമന്റിട്ടിരിക്കുന്നത്. രജിത് സാര്‍ ഇത് ബിഗ് ബോസ് അല്ല അതിലെ പോലെ വാര്‍ത്താനം പറയാന്‍ എന്ന് മറ്റൊരാളും കുറിച്ചു. ‘രജിത്ത് സാറിനെ വിടണം. ആദ്യമേ ഉണ്ടായിരുന്ന സ്റ്റാര്‍ മാജിക്ക് ടീമ്സ് തന്നെ വേണം. നെല്‍സണ്‍ ചേട്ടന്, നോബി ചേട്ടന്, ലക്ഷ്മി ചേച്ചി, നവീന്‍ ചേട്ടന് ഇവരെയെല്ലാം നല്ലോണം മിസ് ചെയ്യുന്നു. ശ്രീവിദ്യ ചേച്ചി ഇഷ്ടം’ എന്നാണ് യൂടൂബില്‍ വന്ന മറ്റൊരു കമന്റ്, രജിത്ത് സാറിനെ ഒന്നു പറഞ്ഞു വിടാമോ? പ്ലീസ്… ഇതൊരു അപേക്ഷ ആണ്.. ഇല്ലെങ്കില്‍ ഇനി മുതല്‍ സ്റ്റാര്‍ മാജിക്ക് കാണില്ല എന്നാണ് മറ്റൊരു പ്രേക്ഷകന് പറയുന്നത്. ഗസ്റ്റുകളെ കൊണ്ട് വരുന്നത് ഒക്കെ കൊള്ളാം.. ഈ പരിപാടിക്ക് ചേരുന്നില്ല എന്ന് കണ്ടാല്‍ ഉടനെ പറഞ്ഞു വിട്ടേക്കണം എന്നാണ് മറ്റൊരു കമന്റ്.