ബിഗ് ബോസ് സീസണ് 3 തുടങ്ങാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കി. സീസണ് 2വിലെ മത്സരാര്‍ത്ഥിയായിരുന്നു അഭിരാമി സുരേഷ്. സഹോദരിയും ഗായികയുമായ അമൃത സുരേഷിനൊപ്പമായിരുന്നു അഭിരാമി ഷോയിലെത്തിയത്. മത്സരം പാതി വഴിയില്‍ അവസാനിപ്പിച്ച അഭിരാമി ഷോ വിട്ടിറങ്ങിയിരുന്നു. ടൈംസ് ഓഫ് ഇന്ത്യയോട് സംസാരിക്കവെ മത്സരവുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ സംസാരിക്കുകയാണ് അഭിരാമി.
പരിപാടി പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തതില്‍ സങ്കടമുണ്ട്. അതേസമയം പരിപാടി നിര്‍ത്തേണ്ടത് ആ സമയത്തിന്റെ ആവശ്യമായിരുന്നു. ഇനിയൊരു അവസരം ലഭിക്കുകയാണെങ്കിലും ബിഗ് ബോസില്‍ പങ്കെടുക്കും. സഹിഷ്ണുതയും ക്ഷമയുമാണ് താന്‍ ബിഗ് ബോസില്‍ നിന്നും പഠിച്ചത്. അതുപോലൊരു അന്തരീക്ഷത്തില്‍ ജീവിക്കുമ്പോള്‍ ആരും കരുത്തരാകും. ഷോ കാരണം താന്‍ കൂടുതല്‍ നല്ലൊരു വ്യക്തിയായി മാറിയെന്നും അഭിരാമി പറയുന്നു. ഷോയില്‍ ആരൊക്കെയുണ്ടാകും എന്ന് അറിയാനായി കാത്തിരിക്കുകയാണെന്നും അഭിരാമി പറഞ്ഞു.
ബിഗ് ബോസ് മത്സരാര്‍ത്ഥികളായി രണ്ട് പേരെ കാണാന്‍ ആഗ്രഹമുണ്ടെന്ന് അഭിരാമി പറഞ്ഞു. സംവിധായകന് ലിജോ ജോസ് പെല്ലിശ്ശേരിയും നിര്‍മ്മാതാവ് വിജയ് ബാബുവുമാണ് അവര്‍ രണ്ട് പേര്. രണ്ടുപേരും തന്റെ അടുത്ത സുഹൃത്തുക്കളാണ്. ഒരാള്‍ തന്റെ ആശയങ്ങള്‍ മനോഹരമായി അവതരിപ്പിക്കാന്‍ കഴിയുന്നയാളാണ്. അതേസമയം മറ്റേയാള്‍ തന്റെ ആശയം എന്താണെന്ന് കാണിച്ചു തരും, എടുക്കണോ വേണ്ടയോ എന്നത് നിങ്ങള്‍ക്ക് തീരുമാനിക്കാം.
ബിഗ് ബോസിലേക്ക് എത്തുന്ന പുതിയ മത്സരാര്‍ത്ഥികള്‍ക്കായി ഒരു ഉപദേശവും അഭിരാമി നല്കി. ആത്മാര്‍ത്ഥമായി പെരുമാറുക എന്നതാണ് അത്. നേരത്തെ പ്ലാനുകള്‍ തയ്യാറാക്കി പോകരുത്. എത്ര ശ്രമിച്ചാലും ഫെയ്ക്ക് ആയിരിക്കാന്‍ അവിടെ സാധിക്കില്ല. എന്ത് സംഭവിക്കുമെന്ന് പ്രവചിക്കാനാകില്ലെന്നും താരം പറയുന്നു.
Recent Comments