ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന സാന്ത്വനം മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രീയ പരമ്പരയാണ്. പ്രണയ ജോഡികളായ ശിവനും അഞ്ജലിയും ഹരിയും അപര്‍ണയും ഇവരുടെ ഏട്ടനും ഏട്ടത്തിയമ്മയുമൊക്കെയായി സംഭവബഹുലമായി നിമിഷങ്ങളുമായാണ് കഥ മുന്നോട്ടുപോവുന്നത്. ശിവനും അഞ്ജലിയും ഒന്നിക്കുന്നത് കാണാനുള്ള കാത്തിരിപ്പിലാണ് വീട്ടുകാര്‍.
തമ്മില്‍ ചെറിയ ഇഷ്ടമൊക്കെ ഉണ്ടെങ്കിലും ഇത് പരസ്പരം അറിയിക്കാതെ രഹസ്യമാക്കി വെക്കുകയാണ് ശിവനും അഞ്ജലിയും. ഇരുവരും തമ്മില്‍ കുറച്ചുകൂടി അടുപ്പത്തിലാവുന്നതിന്റെ സൂചനകള്‍ നല്‍കുന്നതായിരുന്നു കഴിഞ്ഞ ദിവസം ഇറങ്ങിയ പ്രമേ വീഡിയോ. കല്യാണത്തിന് പോകാനായി അഞ്ജലിക്ക് തലയില്‍ ചൂടാന്‍ ശിവന് മുല്ലമാല കോര്‍ക്കുന്നതിന്റെ ദൃശ്യങ്ങളാണ് പ്രമോ വീഡിയോയിലുണ്ടായിരുന്നത്.
ഇന്നിതാ പുതിയ പ്രമോയില്‍ അഞ്ജലിക്ക് കല്യാണത്തിന് പോകാന്‍ ശിവന് മുല്ലമാല കോര്‍ക്കുകയാണെന്ന് ഏട്ടത്തിയമ്മ അഞ്ജലിയോട് പറയുകയാണ്. ഇതു കേട്ട് അഞ്ജലിയും ശിവനും ഒരുപോലെ അമ്പരക്കുന്നതും പ്രമോയിലുണ്ട്. ശിവന് ത്രിക്കണ്ണ് തുറന്നാല്‍ എന്താ സംഭവിക്കുകയെന്ന് അറിയാമല്ലോ എന്ന് ശിവന് അഞ്ജലിയോട് ചോദിക്കുന്നുണ്ട്. ത്രിക്കണ്ണ് തുറന്നിങ്ങോട്ട് വാ അഞ്ജലി ആരാണെന്ന് കാണിച്ചുതരാമെന്നായിരുന്നു അഞ്ജലിയുടെ മറുപടി. വേണ്ടായിരുന്നു എന്ന ശിവന്റെ മനോഗതവും പ്രമോ വീഡിയോയിലുണ്ട്.
അതേസമയം ഇരുവരേയും സസൂക്ഷ്മം വീക്ഷിച്ച ശേഷം അപര്‍ണ ഹരിയോട് പോയി പരാതി പറയുന്നുണ്ട്. മുരടനെന്ന് പറയുന്ന നിങ്ങളുടെ അനിയന് റൊമാന്റിക്കാണെന്നും നിങ്ങളെക്കൊണ്ട് ഒന്നിനും കൊള്ളില്ലെന്നുമാണ് അപര്‍ണയുടെ പരാതി. ഇതു കേട്ട് ഹരി അമ്പരന്ന് നില്‍ക്കുകയാണ്. എന്തായാലും ആകാംഷയുണര്‍ത്തുന്ന പ്രമോ വീഡിയോ കണ്ട് എപ്പിസോഡ് എന്തായിരിക്കുമെന്ന കാത്തിരിപ്പിലാണ് പ്രേക്ഷകര്‍.