ഏട്ടത്തിമാര്‍ക്ക് വേണ്ടി ദേവയ്ക്ക് മുന്‍പില്‍ അപേക്ഷയുമായി കണ്‍മണി; പ്രമോ വീഡിയോ കണ്ട് കാരണമറിയാതെ പ്രേക്ഷകര്‍

0

പ്രേക്ഷകരുടെ പ്രീയ പരമ്പരയാണ് പാടാത്ത പൈങ്കിളി. നിഷ്‌കളങ്കമായ സ്വഭാവവും നന്മയും കൊണ്ട് മറ്റുള്ളവരെ ആകര്‍ഷിക്കുന്ന വ്യക്തിത്വമാണ് നായിക കണ്‍മണിയുടേത്. കണ്‍മണിക്ക് പാര പണിയുന്ന ഏട്ടത്തിമാരും അതില്‍ പെട്ടുപോകുന്ന കണ്‍മണിയും ഇടയ്ക്ക് രക്ഷകയാകുന്ന അമ്മയുമൊക്കെയാണ് കഴിഞ്ഞ എപ്പിസോഡില്‍ വന്നുപോയത്. ഇപ്പോഴിതാ പരമ്പരയുടെ പുതിയ പ്രമോ വീഡിയോ എത്തിയിരിക്കുകയാണ്.

ഏട്ടത്തിമാര്‍ക്ക് വേണ്ടി ദേവയ്ക്ക് മുന്നില്‍ ശുപാര്‍ശയുമായി എത്തുന്ന കണ്‍മണിയാണ് പ്രമോ വീഡിയോയില്‍ ഉള്ളത്. എന്നാല്‍ കണ്‍മണിയുടെ അപേക്ഷ കേള്‍ക്കാന്‍ ദേവ തയ്യാറാകുന്നില്ല. ഏട്ടത്തിമാര്‍ അല്‍പം പണി ചെയ്യുന്നത് നല്ലതാണെന്ന് പറഞ്ഞ് കണ്‍മണിയെ തടയുകയാണ് ദേവ. തന്റെ അഭ്യര്‍ത്ഥന ദേവ മാനിച്ചില്ലെങ്കില്‍ താന്‍ അമ്മയോട് കരഞ്ഞ് അപേക്ഷിക്കുമെന്നാണ് കണ്‍മണി പറയുന്നത്. പിന്നാലെ കണ്‍മണിക്കൊരു ഉപദേശവും ദേവ നല്‍കുന്നുണ്ട്. കണ്‍മണി ഒന്ന് സൂക്ഷിക്കുന്നത് നല്ലതാണെന്നാണ് ദേവ നല്‍കിയ ഉപദേശം. ഇങ്ങനെ നന്മ കാണിച്ചാല്‍ ആരെങ്കിലും കണ്‍മണിയ്ക്കായി അമ്പലം പണിയുമെന്നാണ് പരിഹാസ രൂപേണ ദേവ പറയുന്നത്.

പുതിയ എപ്പിസോഡില്‍ എന്തൊക്കെയാവും സംഭവവികാസങ്ങള്‍ എന്ന ആകാംഷയിലാണ് പ്രേക്ഷകര്‍. എങ്കിലും പ്രമോ വീഡിയോയില്‍ കണ്‍മണി ഏട്ടത്തിമാര്‍ക്കു വേണ്ടി അപേക്ഷിച്ചത് എന്ത് കാര്യത്തിനാവും എന്ന കാര്യത്തിലും ആരാധകര്‍ക്കിടയില്‍ സംശയങ്ങളുണ്ട്. പലതരത്തിലുള്ള സംശയങ്ങള്‍ പറഞ്ഞുകൊണ്ടാണ് ആളുകള്‍ പ്രമോ വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്യുന്നത്.