കൂടെ അഭിനയിച്ച നടിയോട് പ്രണയം തോന്നിയിട്ടുണ്ടോ? പിന്നീട് സംഭവിച്ചതിനെക്കുറിച്ച് ബാലു വര്‍ഗ്ഗീസ്

0

മലയാളത്തിന്റെ പ്രീയ താരമാണ് നടന്‍ ബാലു വര്‍ഗ്ഗീസ്. പ്രത്യേകിച്ച് യുവാക്കളുടെ. നടനും സംവിധായകനുമായ ലാലിന്റെ ബന്ധു കൂടിയാണ് ബാലു വര്‍ഗ്ഗീസ്.
നടിയും മോഡലുമായ എലീനയെയാണ് താരം വിവാഹം കഴിച്ചത്. ‘വിജയ് സൂപ്പറും പൗര്‍ണ്ണമിയും’ എന്ന ചിത്രത്തില്‍ ഇരുവരും ഒരുമിച്ചഭിനയിച്ചിട്ടുണ്ട്. ഇപ്പോള്‍ തങ്ങളുടെ കുഞ്ഞിനായി കാത്തിരിക്കുകയാണ് ബാലുവും എലീനയും. മെയില്‍ പുതിയ അതിഥി എത്തുമെന്ന് ബാലു ആരാധകരെ അറിയിച്ചിരുന്നു.

ഇപ്പോഴിതാ മോളിവുഡ് കണക്ട് എന്ന യുട്യൂബ് ചാനലിന്റെ നെവര്‍, ഐ ഹാവ് എന്ന ഗെയിംഷോയില്‍ പങ്കെടുക്കാനെത്തിയ ബാലു വര്‍ഗ്ഗീസ് ഗെയിമിലെ രസകരമായ ചോദ്യങ്ങള്‍ക്ക് രസകരമായ മറുപടികളുമായി എത്തിയിരിക്കുകയാണ്. കാഷ് കൊടുക്കാതെ ബസില്‍ യാത്ര ചെയ്തിട്ടുണ്ടോ എന്ന ചോദ്യത്തിന് ഒരിക്കലുമില്ല എന്നായിരുന്നു ബാലുവിന്റെ മറുപടി. വിളിക്കാത്ത കല്യാണത്തിന് പോകാറുണ്ടോ എന്ന ചോദ്യത്തിന് വിളിക്കുന്ന കല്യാണങ്ങള്‍ക്ക് തന്നെ പോകാന്‍ മടിയാണെന്നായിരുന്നു ഉത്തരം.

ഇഷ്ടപ്പെടാത്ത സിനിമയെപ്പറ്റി പൊക്കിപ്പറഞ്ഞിട്ടുണ്ടോ എന്ന ചോദ്യത്തിന് ഉണ്ടെന്നായിരുന്നു മറുപടി. കുളിക്കാതെ പരിപാടികളില്‍ പങ്കെടുത്തിട്ടുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഒരിക്കലുമില്ല, ഞാന്‍ ഭയങ്കര കുളിപ്രേമിയാണെന്നും ബാലു പറഞ്ഞു. ലൊക്കേഷനില്‍ വൈകിയെത്തിയതിന് പല തവണ നുണ പറഞ്ഞിട്ടുണ്ടെന്നും ബാലു ഷോയില്‍ പറഞ്ഞു.

വണ്ടി ഓടിച്ചിട്ട് പോലീസ് പിടിച്ചിട്ടുണ്ടെങ്കിലും മറ്റ് പ്രശ്‌നങ്ങളൊന്നുമുണ്ടായിട്ടില്ലെന്നും സ്‌കൂള്‍ ലൈഫില്‍ തേപ്പ് കിട്ടിയിട്ടുമില്ല കൊടുത്തിട്ടുമില്ലെന്നും മറ്റുള്ളവരെ ഫോണില്‍ വിളിച്ച് പറ്റിക്കാറുണ്ടെന്നും തമാശകള്‍ പലപ്പോഴും ചളിയായി മാറാറുണ്ടെന്നും സോഷ്യല്‍മീഡിയയില്‍ ഒരിക്കലും വ്യാജ ഐഡി യൂസ് ചെയ്തിട്ടില്ലെന്നും ബാലു പറയുന്നു. ദേഷ്യം വരുമ്പോള്‍ ഫോണ്‍ എറിഞ്ഞുപൊട്ടിക്കുന്ന ശീലം തനിക്കില്ലെന്നും ബാലു പറഞ്ഞു. സ്വന്തം കാശ് കൊടുത്ത് വാങ്ങിയ ഫോണാണെന്നും താന്‍ കാശിന് നല്ല വിലയുള്ള ആളാണെന്നും ബാലു പറഞ്ഞു.

കൂടെ അഭിനയിച്ച നടിയോട് പ്രണയം തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിന് തോന്നിയിട്ടുണ്ടെന്നും അവളിപ്പോ എന്റെ ഭാര്യയാണെന്നുമായിരുന്നു ചിരിച്ചുകൊണ്ട് ബാലുവിന്റെ മറുപടി. ഏതെങ്കിലും സിനിമ കണ്ട് ഉറങ്ങിപ്പോയിട്ടുണ്ടോ, െേതങ്കിലും സിനിമയിലഭിനയിച്ചതില്‍ വേണ്ടെന്നു തോന്നിയ സിനിമയുണ്ടോ തുടങ്ങി നിരവധി ചോദ്യങ്ങള്‍ക്കാണ് ഗെയിംഷോയില്‍ ബാലു മറുപടി നല്‍കിയത്. ഏറ്റവുമൊടുവില്‍ ഈ സെഗ് മെന്റില്‍ നുണ പറഞ്ഞിട്ടുണ്ടോ എന്ന ചോദ്യത്തിന് ഉണ്ട് എന്ന് പറഞ്ഞുകൊണ്ടാണ് ബാലു ചോദ്യോത്തര സെഗ് മെന്റ് അവസാനിപ്പിക്കുന്നത്. ഓപ്പറേഷന്‍ ജാവ എന്ന തന്റെ പുതിയ ചിത്രം എല്ലാവരും തിയേറ്ററില്‍ പോയി കാണണമെന്നും ബാലു പറഞ്ഞു.