സ്റ്റാര്‍ മാജികിലെ വൈറല്‍ വീഡിയോ; രജിത്കുമാറിനെ ട്രോളി വീണാ നായര്‍

0

വളരെ വേഗം പ്രേക്ഷക പ്രീതി പിടിച്ചുപറ്റിയ ഷോയാണ് ഫ്‌ളവേഴ്‌സ് ടിവി സംപ്രേഷണം ചെയ്യുന്ന സ്റ്റാര്‍ മാജിക്. വന്‍ ആരാധകരുള്ള ഒരു ഷോയാണിത്. പ്രേക്ഷകര്‍ക്ക് പരിചിതരായ സിനിമാ സീരിയല്‍ താരങ്ങള്‍ പങ്കെടുക്കുന്ന ഈ പരിപാടി രസകരമായ ഗെയിമുകള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതാണ്. കോമഡിയും, പാട്ടും, ഡാന്‍സും സ്‌കിറ്റുകളുമൊക്കെ ചേര്‍ന്ന് ഫുള്‍ പൊസിറ്റീവ് വൈബിലാണ് സ്റ്റാര്‍ മാജിക് മുന്നേറുന്നത്. സിനിമാ താരങ്ങളും മറ്റ് പ്രശസ്തരും ഈ പരിപാടിയില്‍ അഥിതി ആയി എത്താറുണ്ട്.

 

ഷോയില്‍ അതിഥിയായി ബിഗ്‌ബോസ് താരം രജിത് കുമാര്‍ എത്തിയിരുന്നു. മികച്ച സ്വീകരണമാണ് താരങ്ങള്‍ രജിത് കുമാറിന് നല്‍കിയത്. പ്രായത്തെ വെല്ലുന്ന തരത്തില്‍ ഗെയിമുകള്‍ ഒക്കെ കളിച്ചും മിമിക്രിയും, ഡാന്‍സും ചെയ്തുമൊക്കെയാണ് രജിത്കുമാര്‍ പരിപാടിയില്‍ പങ്കെടുത്തത്. ഷോയില്‍ നല്‍കിയ സ്‌കിറ്റില്‍ പെണ്‍വേഷത്തിലെത്തിയ രജിത്കുമാര്‍ നസീറിനൊപ്പം ഡാന്‍സ് കളിക്കുകയും ചെയ്തു. എന്നാലിപ്പോള്‍ രജിത്കുമാറിനെ ട്രോളി രംഗത്തെത്തിയിരിക്കുകയാണ് നടിയും മുന്‍ ബിഗ്‌ബോസ് താരവുമായ വീണ നായര്‍. രജിത് കുമാറിന്റെ പഴയ ഒരു വീഡിയോ ഷെയര്‍ ചെയ്തുകൊണ്ടാണ് വീണ രജിത് കുമാറിനെ ട്രോളിയിരിക്കുന്നത്.

സ്ത്രീ പുരുഷന്റെ വേഷമോ, പുരുഷന്‍ സ്ത്രീയുടെ വേഷമോ ധരിക്കാന്‍ പാടില്ല എന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് 24 ന് നല്‍കിയ ഒരു അഭിമുഖത്തില്‍ രജിത്കുമാര്‍ പറഞ്ഞിരുന്നു. അതേ രജിത്കുമാറാണ് സ്റ്റാര്‍ മാജികില്‍ വന്ന് പെണ്‍വേഷത്തില്‍ വന്ന് തകര്‍ത്താടിയത്. ഇതിനെ ട്രോളിയാണ് വീണ രംഗത്തെത്തിയത്. ഇന്‍സ്റ്റഗ്രാം സ്റ്റാറ്റസിലൂടെയാണ് വീണ വീഡിയോയും ചിത്രങ്ങളും ഷെയര്‍ ചെയ്തിരിക്കുന്നത്. വീണയുടെ സ്റ്റാറ്റസിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ വൈറലായിത്തുടങ്ങി.