തങ്കുവിനെ പരിഹസിച്ചു; സ്റ്റാര്‍ മാജികില്‍ പ്രയാഗയ്‌ക്കെതിരെ പ്രതിഷേധം

0

വളരെ വേഗം പ്രേക്ഷക പ്രീതി പിടിച്ചുപറ്റിയ ഷോയാണ് ഫ്ളവേഴ്സ് ടിവി സംപ്രേഷണം ചെയ്യുന്ന സ്റ്റാര്‍ മാജിക്. വന്‍ ആരാധകരുള്ള ഒരു ഷോയാണിത്. പ്രേക്ഷകര്‍ക്ക് പരിചിതരായ സിനിമാ സീരിയല്‍ താരങ്ങള്‍ പങ്കെടുക്കുന്ന ഈ പരിപാടി രസകരമായ ഗെയിമുകള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതാണ്. കോമഡിയും, പാട്ടും, ഡാന്‍സും സ്‌കിറ്റുകളുമൊക്കെ ചേര്‍ന്ന് ഫുള്‍ പൊസിറ്റീവ് വൈബിലാണ് സ്റ്റാര്‍ മാജിക് മുന്നേറുന്നത്. തുടക്കത്തില്‍ പരിപാടിയെ വിമര്‍ശിച്ചിരുന്ന പലരും പിന്നീട് പരിപാടിയുടെ ആരാധകരാകുന്നതാണ് കണ്ടിട്ടുള്ളത്.

സിനിമാ താരങ്ങളും മറ്റ് പ്രശസ്തരും ഈ പരിപാടിയില്‍ അഥിതി ആയി എത്താറുണ്ട്. നടി പ്രയാഗ മാര്‍ട്ടിന്‍ വന്ന എപ്പിസോഡാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാവുന്നത്. പ്രയാഗയെ വിമര്‍ശിച്ചുകൊണ്ടാണ് ഷോയുടെ ആരാധകരില്‍ പലരും കമന്റ് ചെയ്തിരിക്കുന്നത്. പ്രയാഗയ്‌ക്കെതിരെ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്. ഷോയില്‍ പ്രയാഗ തങ്കുവിനെ പരിഹസിച്ചു സംസാരിക്കുന്നുവെന്നായിരുന്നു പ്രധാന വിമര്‍ശനം. പ്രയാഗ തങ്കുവിനെ പല അവസരങ്ങളിലും പുച്ഛിക്കുന്നുണ്ടെന്നാണ് ആരാധകരുടെ ആരോപണം.

ഇതിനു മുന്‍പ് ബിഗ് ബോസ് താരം രജിത്കുമാര്‍ ഷോയില്‍ അതിഥിയായി വന്നപ്പോഴായിരുന്നു ഷോയുടെ ആരാധകര്‍ എതിര്‍പ്പ് പ്രകടമാക്കിയത്. രജിത് കുമാറിനെ ഷോയില്‍ കൊണ്ടുവന്നത് സ്റ്റാര്‍ മാജികിന്റെ സ്ഥിരം പ്രേക്ഷകരില്‍ പലരേയും പ്രകോപ്പിച്ചു. യൂട്യൂബില്‍ അപ്ലോഡ് ചെയ്ത എപ്പിസോഡിനോക്കെ നിരവധി നെഗറ്റീവ് കമന്റ്സായിരുന്നു വന്നത്. അതേസമയം രജിത് കുമാര്‍ വന്നത് സ്റ്റാര്‍ മാജികിലുള്ളവര്‍ ആസ്വദിച്ചിരുന്നു. മികച്ച സ്വീകരണമാണ് താരങ്ങള്‍ രജിത് കുമാറിന് നല്‍കിയത്. പ്രായത്തെ വെല്ലുന്ന തരത്തില്‍ ഗെയിമുകള്‍ ഒക്കെ കളിച്ചും മിമിക്രിയും, ഡാന്‍സും ചെയ്തുമൊക്കെയാണ് രജിത്കുമാറും പരിപാടിയില്‍ പങ്കെടുത്തത്. എന്നാല്‍ പ്രേക്ഷകര്‍ക്ക് പലര്‍ക്കും രജിത്കുമാറിനെ ഉള്‍ക്കൊള്ളാനായിരുന്നില്ല.