ആരാണ് ഈ പാര്‍വ്വതി? ഇരിപ്പിട വിവാദത്തില്‍ വീണ്ടും പ്രതികരണവുമായി രചന നാരായണന്‍ കുട്ടി

0

താര സംഘടനയായ അമ്മയുടെ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടന വേദിയില്‍ സംഭവിച്ച ഇരിപ്പിട വിവാദം സംബന്ധിച്ച് വീണ്ടും ചര്‍ച്ചകള്‍ കൊഴുക്കുന്നു. എക്‌സിക്യുട്ടീവ് അംഗങ്ങളായിട്ടുള്ള വനിത താരങ്ങള്‍ക്ക് ഇരിക്കാന്‍ വേദിയില്‍ സീറ്റ് നല്‍കിയില്ലെന്നതിനെതിരെ വന്‍ വിമര്‍ശനങ്ങളാണ് സോഷ്യല്‍മീഡിയയില്‍ ഉയര്‍ന്നത്. എന്നാല്‍ തങ്ങളെ ആരും മാറ്റി നിര്‍ത്തിയില്ലെന്ന് എക്‌സിക്യുട്ടീവ് മെമ്പറായ ഹണി റോസും രചന നാരായണന്‍ കുട്ടിയും പ്രതികരിച്ചിരുന്നു.

സ്ത്രീകള്‍ അവിടെ നിന്നു എന്നത് മാത്രം ഫോക്കസ് ചെയ്തതുകൊണ്ടാണ് ഈ പ്രശ്‌നം. സ്ത്രീകള്‍ എന്ന നിലയില്‍ ഒരു വിവേചനവും അമ്മയിലില്ല. അമ്മ എല്ലാ അംഗങ്ങളേയും ഒരുപോലെയാണ് കാണുന്നതെന്നും’ ഹണി റോസ് പറഞ്ഞിരുന്നു. സെന്‍സ്ലെസ് എന്നേ ഈ പ്രകടനത്തെ വിളിക്കാന്‍ സാധിക്കൂ എന്ന് രചന നാരായണന്‍കുട്ടിയും സോഷ്യല്‍മീഡിയയില്‍ കുറിച്ചിരുന്നു. വിമര്‍ശന ബുദ്ധി നല്ലതാണ്. വേണം താനും. എന്നാല്‍ ഉചിതമായ കാര്യത്തിനാണോ എന്നൊന്ന് ചിന്തിക്കുന്നതില്‍ തെറ്റില്ല. എന്നുംരചന പറഞ്ഞിരുന്നു.

എന്നാലിപ്പോള്‍ രചനയുടെ പോസ്റ്റിന് താഴെ വന്ന കമന്റുകളും അതിന് രചന നല്‍കിയ മറുപടികളുമാണ് വീണ്ടും വിവാദമാകുന്നത്. തന്റെ പോസ്റ്റിന് താഴെ വിമര്‍ശനവുമമായി എത്തിയ എല്ലാവര്‍ക്കും രചന മറുപടി നല്‍കുന്നുണ്ട്. ‘സത്യത്തില്‍ ഈ ഫോട്ടോ കൊണ്ട് നിങ്ങള്‍ ഉദ്ദേശിക്കുന്നത് എന്താണ്? പാര്‍വതി പറഞ്ഞത് നിങ്ങള്‍ക്ക് കൊണ്ടൂ എന്നല്ലേ ഇതില്‍ നിന്നും വ്യക്തമാകുന്നത്? അതായത് സംഭവിച്ചത് തെറ്റാണ് എന്ന് നിങ്ങളില്‍ ആര്‍ക്കോ ബോധം വന്നു എന്നു ചുരുക്കം. തെറ്റുകള്‍ തിരുത്തുക എന്നുള്ളത് നല്ല മാതൃകയാണെന്നായിരുന്നു’ ഒരാള്‍ കമന്റ് ചെയ്തത്. ഇതിന് രചന നല്‍കിയിരിക്കുന്ന മറുപടി, ആരാണ് ഈ പാര്‍വതി? എന്നായിരുന്നു. ഈ കമന്റാണ് പലരും ഏറ്റെടുത്തിരിക്കുന്നത്.