സിദ്ദാര്‍ത്ഥ് വേദികയെ വിവാഹം കഴിക്കുമോ? ഡിവോഴ്‌സിനു ശേഷം സുമിത്ര എന്തു ചെയ്യും? ആകാംഷയില്‍ പ്രേക്ഷകര്‍

0

പ്രേക്ഷകരുടെ പ്രീയ പരമ്പരയായ കുടുംബവിളക്കിലെ ശക്തമായ കഥാപാത്രമാണ് സുമിത്ര. വിമലാ രാമനാണ് സുമിത്രയായി വേഷമിടുന്നത്. സുമിത്രയുടെ ജീവിതത്തിലെ നിര്‍ണായക നിമിഷങ്ങളിലൂടെയാണ് ഇപ്പോള്‍ പരമ്പര കടന്നു പോകുന്നത്.

സുമിത്രയുടെ ഭര്‍ത്താവായ സിദ്ദാര്‍ത്ഥ് വിവാഹബന്ധം വേര്‍പെടുത്താനൊരുങ്ങുന്നതും മറ്റൊരു വിവാഹം കഴിക്കാനൊരുങ്ങുന്നതുമാണ് നിലവിലെ സംഭവ വികാസങ്ങള്‍. വില്ലത്തി വേഷത്തിലെത്തുന്ന വേദികയെന്ന കഥാപാത്രമാണ് സിദ്ധാര്‍ത്ഥിന്റെ ജീവിതത്തിലേക്ക് സുമിത്രയ്ക്ക് പകരം കടന്നു വരാനിരിക്കുന്നത്.

വിവാഹമോചനത്തിന് സുമിത്ര അനുവാദം നല്‍കിയതോടെ ഇപ്പോള്‍ കോടതി വിധി വരാന്‍ കാത്തിരിക്കുകയാണ് എല്ലാവരും. അതേസമയം ഡിവോഴ്‌സിന് സമ്മതിച്ചതിന്റെ പേരില്‍ സുമിത്രയെ ബന്ധുക്കളും മറ്റുള്ളവരും കുറ്റപ്പെടുത്തുന്നുണ്ട്. എന്നാല്‍ തന്റെ നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് സുമിത്ര. സിദ്ധാര്‍ത്ഥ് തന്റെ തെറ്റും ശരിയും തിരിച്ചറിയാന്‍ ഈ വിവാഹം നടക്കേണ്ടത് ആവശ്യമാണെന്ന് സുമിത്ര പറയുന്നു.

ആകാംഷയുണര്‍ത്തുന്ന രംഗങ്ങളുമായാണ് ഇപ്പോള്‍ പ്രമോ വീഡിയോ എത്തിയിരിക്കുന്നത്. ഡിവോഴ്‌സിന് ശേഷം എന്ത് ചെയ്യുമെന്ന ചോദ്യത്തിന് അക്കാര്യം ഡിവോഴ്‌സ് പെറ്റീഷന്‍ ഒപ്പിടുന്ന അന്ന് തന്നെ താന്‍ തീരുമാനിച്ചിട്ടുണ്ട് എന്ന് സുമിത്ര പറയുന്നു. എന്തായാലും അടുത്ത എപ്പിസോഡിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍.