സാന്ത്വനത്തിലെ ശിവാഞ്ജലി ഒന്നിക്കുമോ? കല്യാണത്തിന് പോകാന്‍ അഞ്ജലിക്ക് മുല്ലമാല കോര്‍ത്തു നല്‍കി ശിവന്‍

0

പ്രേക്ഷകരുടെ പ്രീയ പരമ്പരയാണ് ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന സാന്ത്വനം. പരമ്പരയിലെ പ്രണയ ജോഡികളായ ശിവനും അഞ്ജലിയും ഹരിയും അപര്‍ണയുമൊക്കെ പ്രേക്ഷകരുടെ പ്രീയ താരങ്ങളാണ്. ഇവരുടെ ജീവിതത്തിലെ സംഭവ വികാസങ്ങളുമായാണ് കഥ മുന്നേറുന്നത്.

ശിവന്‍ അഞ്ജലിയെ വിവാഹം കഴിച്ചത് തീരെ താല്‍പര്യമില്ലാതെയാണ്. അതിനാല്‍ വിവാഹ ശേഷവും ഇവര്‍ തമ്മില്‍ യാതൊരു സ്‌നേഹവുമില്ല. ഇവരെ ഒന്നിപ്പിക്കാനുള്ള പരിശ്രമത്തിലാണ് വീട്ടിലുള്ള മറ്റുള്ളവര്‍. അതേസമയം അപര്‍ണയും ഹരിയും പ്രണയിച്ച് വിവാഹിതരായതിനാല്‍ ഇവരുടെ ലൈഫില്‍ വലിയ പ്രശ്‌നങ്ങളില്ല.

ശിവനും അഞ്ജലിയും എന്നെങ്കിലും സ്‌നേഹത്തിലാകുമോ എന്ന കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. തമ്മില്‍ ചെറിയ ഇഷ്ടമൊക്കെ ഉണ്ടെങ്കിലും ഇത് പരസ്പരം അറിയിക്കാതെ രഹസ്യമാക്കി വെക്കുകയാണ് രണ്ടുപേരും. ഇരുവരും തമ്മില്‍ കുറച്ചുകൂടി അടുപ്പത്തിലാവുന്നതിന്റെ സൂചനകള്‍ നല്‍കുന്നതാണ് ഇപ്പോഴിറങ്ങിയിരിക്കുന്ന പ്രമോ വീഡിയോ.

കല്യാണത്തിന് ഒരുമിച്ച് പോകാന്‍ ഇരുവരോടും വീട്ടുകാര്‍ പറയുമ്പോള്‍ അഞ്ജലി ആദ്യം ഇതിനെ എതിര്‍ക്കുന്നുണ്ടെങ്കിലും പിന്നീട് സമ്മതിക്കുകയാണ്. കല്യാണത്തിന് പോകാനായി അഞ്ജലിക്ക് തലയില്‍ ചൂടാന്‍ ശിവന്‍ മുല്ലമാല കോര്‍ക്കുന്നതിന്റെ ദൃശ്യങ്ങളും പ്രമോ വീഡിയോയിലുണ്ട്. ഇതോടെ പ്രേക്ഷകരും പ്രതീക്ഷയിലാണ്.