‘രാജു ചേട്ടന്‍ ഒരു സെലിബ്രിറ്റിയും ഇത്ര ഭംഗിയുള്ള ഒരു ശരീരമുള്ളതുമാണോ പ്രശ്‌നം’? അഞ്ജലി അമീറിന്റെ ചോദ്യം

0

മാല്‍ദീവ്‌സില്‍ അവധിയാഘോഷത്തിനിടെ പകര്‍ത്തിയ പൃഥ്യുരാജിന്റെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം വൈറലായിരുന്നു. ഷര്‍ട്ട് ധരിക്കാതെ സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ സ്റ്റൈലിലായിരുന്നു പൃഥ്വിരാജിന്റെ നില്‍പ്. സുപ്രിയയാണ് ഭര്‍ത്താവിന്റെ ഹോട്ട് ചിത്രം പകര്‍ത്തിയിരിക്കുന്നത്. കുടുംബത്തിനൊപ്പമാണ് അവധിയാഘോഷത്തിനായി താരം മാല്‍ദീവ്‌സില്‍ എത്തിയത്. ഭാര്യയെടുത്ത ചിത്രം പൃഥ്യുരാജ് സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ക്കകം തന്നെ ചിത്രം ചിത്രം വൈറലായിരുന്നു.

എന്നാല്‍ ചിത്രം വൈറലായതിന് പിന്നാലെ പൃഥ്യുരാജിന്റെ സംസ്‌കാരത്തെ ചോദ്യം ചെയ്ത് സോഷ്യല്‍ മീഡിയയില്‍ ഒരു കുറിപ്പും വൈറലായിരുന്നു. ‘സ്ത്രീകളും മറ്റുമുള്ള ഒരു സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍ ഇത്തരത്തില്‍ ഒരു ഫോട്ടോ പോസ്റ്റ് ചെയ്യുന്നതിന്റെ ഉദ്ദേശം, പടം കുറയുമ്പോള്‍ തുണിയുടെ അളവു കുറച്ച് അവസരങ്ങള്‍ ഉണ്ടാക്കുക എന്നുള്ളതാണെന്ന് മനസ്സിലാക്കാന്‍ മിനിമം കോമണ്‍സെന്‍സ് മതിയാകുമെന്ന് കുറിച്ച പോസ്റ്റാണ് വൈറലായത്. സോഷ്യല്‍ മീഡിയയിലെ കുലസ്ത്രീ-കുല പുരുഷന്മാര്‍ക്ക് ചുട്ട മറുപടി നല്‍കുന്ന സര്‍ക്കാസവുമായി എത്തിയത് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ കൂടിയായ നിഥിന്‍ കണ്ണന്‍ ആയിരുന്നു.

എന്നാല്‍ കുറിപ്പ് സര്‍ക്കാസമാണെന്ന് മനസ്സികാത്ത പലരും ഇത് റിയലാണൈന്ന് തെറ്റിദ്ധരിച്ച് പൃഥ്യുരാജിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. പറ്റ് പലരും പൃഥ്യുരാജിനെ സപ്പോര്‍ട്ട് ചെയ്തും രംഗത്തെത്തി. ചിത്രവും കുറിപ്പും ഇപ്പോഴും വൈറലാകുന്നതിനിടെ താന്‍ പൃഥ്യുരാജിനെ പിന്തുണക്കുന്നുവെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് അഞ്ജലി അമീര്‍. അഞ്ജലിക്കും പോസ്റ്റ് ശരിക്കും മനസ്സിലായിട്ടില്ല എന്നാണ് തോന്നുന്നതെന്ന് സോഷ്യല്‍മീഡിയയില്‍ കുറിപ്പുകളുണ്ട്.

‘എന്റെ നാട്ടിലേ ആണുങ്ങള്‍ ഒക്കെ മുണ്ടുടുത്തു ഷര്‍ട്ട് ഇടാതെ നടന്നു കണ്ടിട്ടുണ്ട്. പക്ഷെ ഞങ്ങളുടെ നാട്ടിലെ സ്ത്രീകളാരും എനിക്ക് ഓര്‍മ്മ വെച്ച കാലം തൊട്ടു മേല് വസ്ത്രം ഇടാതെ കാണാത്തതു കൊണ്ടു ഇതൊരു തെറ്റായി എനിക്ക് തോന്നുന്നില്ലെന്ന് അഞ്ജലി അമീര്‍ പറയുന്നു. പിന്നെ രാജു ചേട്ടന്‍ ഒരു സെലിബ്രറ്റിയും ഇത്രയും ഭംഗിയുള്ള ശരീരവും ഉള്ളതുമാണോ ഈ കുരുക്കള്‍ക്കു കാരണം. ഐ ആം വിത്ത് പൃഥ്വിരാജ് സുകുമാരന്‍. എന്തു രസാല്ലേ ഈ ഫോട്ടോ പിന്നെ അവനവന്റ വസ്ത്ര സ്വാതന്ത്രവും മറ്റും അഘോരമാത്രം പ്രസംഗിക്കുന്നവര്‍ എന്തിനാണാവോ ഇത്ര തിളക്കുന്നതെന്നുമായിരുന്നു അഞ്ജലി അമീറിന്റെ ചോദ്യം.