അടുത്ത അവധിക്കാല യാത്ര എവിടേക്ക് പോകണം? അല്ലിയുടെ മറുപടി കേട്ട് ഞെട്ടിയെന്ന് സുപ്രിയയും പൃഥ്യുരാജും

0

പൃഥ്യുരാജിന്റേയും സുപ്രിയയുടേയും മകള്‍ അലംകൃത എന്ന അല്ലി പ്രേക്ഷകരുടെ പ്രീയ താരമാണ്. അല്ലിയുടെ വിശേഷങ്ങള്‍ പങ്കുവെച്ച് പൃഥ്യുരാജും സുപ്രിയയും സമൂഹ മാധ്യമങ്ങളിലെത്താറുണ്ട്. അല്ി എഴുതിയ കവിതയും അല്ലിയുടെ തമാശകളും അല്ലി വരച്ച ചിത്രവുമൊക്കെ ഇരുവരും ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്. കുടുംബചിത്രങ്ങള്‍ പങ്കുവെക്കാറുണ്ടെങ്കിലും ഇരുവരും അല്ലിയുടെ മുഖം കാണിക്കാതെയുള്ള ചിത്രങ്ങളാണ് കൂടുതലും പോസ്റ്റ് ചെയ്യാറുള്ളത്.

അടുത്തിടെ കുടുംബത്തോടൊപ്പം അവധിയാഘോഷിക്കാന്‍ മാല്‍ദീവ്‌സില്‍ പോയതിന്റെ ചിത്രങ്ങള്‍ പൃഥ്യുരാജ് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരുന്നു. ഷര്‍ട്ട് ഇടാതെ സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ സ്റ്റൈലിലുള്ള തന്റെ ഫോട്ടോ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചതിന്റെ പേരില്‍ പൃഥ്യുരാജിന് നേരെ വിമര്‍ശനങ്ങളുമുയര്‍ന്നിരുന്നു. ഇപ്പഴിതാ മാല്‍ദീവ്‌സിലെ അവധിക്കാലത്തെക്കുറിച്ചും അടുത്ത അവധിക്ക് പോവേണ്ട സ്ഥലത്തെക്കുറിച്ച് അല്ലിയുടെ അഭിപ്രായങ്ങളെക്കുറിച്ചുമൊക്കെ പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് സുപ്രിയ.

മാല്‍ദീവ്‌സിലായിരിക്കുന്ന സമയത്ത് ഓണ്‍ലൈന്‍ ക്ലാസിനിടയില്‍ സുഹൃത്തുക്കളോടെല്ലാം അവള്‍ യാത്രയെക്കുറിച്ചും ഇപ്പോള്‍ ഇവിടെയാണ് നില്‍ക്കുന്നതെന്ന് പറയുകയും ചെയ്തിരുന്നുവെന്ന് സുപ്രിയ പറഞ്ഞു. കഴിഞ്ഞ ദിവസം അത്താഴം കഴിക്കുന്നതിനിടെ നടന്ന ചര്‍ച്ചയെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് സുപ്രിയ ഇപ്പോള്‍. ‘ഡാഡയും വീട്ടിലുണ്ടായിരുന്നതിനാല്‍ അടുത്ത യാത്രയെക്കുറിച്ചായിരുന്നു ചര്‍ച്ച. അടുത്ത ഇടവേളയ്ക്ക് എവിടെ പോകാമെന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കിടയില്‍, സിറിയയിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞ് അല്ലി ഞങ്ങളെ ഇരുവരെയും അത്ഭുതപ്പെടുത്തി.

എന്തുകൊണ്ടെന്ന് ചോദിച്ചപ്പോള്‍, അല്ലി പറഞ്ഞു, വിമത പെണ്‍കുട്ടികളിലൊരാളായ യുസ്ര മര്‍ദിനി എവിടെയാണ് താമസിച്ചത്! അസാധാരണമായ ഈ തിരഞ്ഞെടുപ്പില്‍ ഞാനും ദാദയും ഞെട്ടിപ്പോയി, പക്ഷേ അവള്‍ ആരാണെന്ന് അറിയില്ലായിരുന്നു. തുടര്‍ന്ന് യുസ്രയെക്കുറിച്ച് മാതാപിതാക്കളെ ബോധവത്കരിക്കുകയായിരുന്നു അല്ലി. അല്ലിയുടെ നിലവിലെ പ്രിയപ്പെട്ട പുസ്തകം ഇതാണെന്നും സുപ്രിയ കുറിച്ചിട്ടുണ്ട്.