ബോബി ചെമ്മണ്ണൂരിന്റെ യഥാര്‍ത്ഥ വ്യക്തിത്വം അറിയാന്‍ ആകാംക്ഷയുണ്ട്; അദ്ദേഹം ബിഗ്‌ബോസില്‍ വരണമെന്ന് സുജോ

0

മലയാളത്തിലെ ജനപ്രിയ റിയാലിറ്റി ഷോ ആയ ബിഗ്ബോസ് സീസണ്‍ 3 തുടങ്ങാന്‍ ഇനി കൃത്യം ഒരാഴ്ച മാത്രം ബാക്കിയിരിക്കെ. ഷോയില്‍ മല്‍സരാര്‍ത്ഥികളായി ആരൊക്കെയാവും എത്തുകയെന്ന ആകാംക്ഷയിലാണ് എല്ലാവരും. വിവിധ മേഖലകളില്‍ നിന്നുളള നിരവധി സെലിബ്രിറ്റികളുടെ പേരുകള്‍ ബിഗ് ബോസ് 3യുടെതായി പറഞ്ഞുകേട്ടിരുന്നു. ‘ദി ഷോ മസ്റ്റ് ഗോ ഓണ്‍’ എന്ന ടാഗ് ലൈനോടെയാണ് ഷോയുടെ ടീസര്‍ പുറത്തുവിട്ടത്.

ബിഗ്‌ബോസ് സീസണ്‍ 3യിലേക്കുള്ള മത്സരാര്‍ത്ഥികളുടെ അന്തിമലിസ്റ്റ് പൂര്‍ത്തിയായിക്കൊണ്ടിരിക്കെ ഷോയില്‍ താന്‍ കാണാന്‍ ആഗ്രഹിക്കുന്ന സെലിബ്രിറ്റിയുടെ പേര് പറഞ്ഞ് എത്തിയിരിക്കുകയാണ് ബിഗ്‌ബോസ് താരം സുജോ മാത്യു. ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലാണ് സുജോ മാത്യൂ സംസാരിച്ചത്. അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞ ബോബി ചെമ്മണ്ണൂര്‍ ബിഗ് ബോസ് 3യില്‍ നല്ലൊരു മല്‍സരാര്‍ത്ഥിയാകുമെന്ന് സുജോ പറയുന്നു. അദ്ദേഹം തീര്‍ച്ചയായും ടീമിനായി ധാരാളം ഉള്ളടക്കം നല്‍കും, കൂടാതെ അദ്ദേഹം ഒരു സമ്പൂര്‍ണ്ണ എന്റര്‍ടെയ്‌നര്‍ ആയിരിക്കും.

കൂടാതെ, അദ്ദേഹത്തിന്റെ യഥാര്‍ത്ഥ വ്യക്തിത്വം അറിയുന്നതിനായി ആകാംക്ഷയുണ്ട്, എന്നും സുജോ പറഞ്ഞു. സുജോയ്ക്കൊപ്പം പ്രേക്ഷകരും ആകാംക്ഷകളോടെയാണ് ബോബി ചെമ്മണ്ണൂര്‍ ബിഗ് ബോസ് മല്‍സരാര്‍ത്ഥിയായി വരുമോ എന്ന് ഉറ്റുനോക്കുന്നത്. അതേസമയം ഇത് ഒരു കളിയാണെന്നുളള ബോധ്യത്തോട് കൂടി പോവുകയെന്ന ഉപദേശവും സീസണ്‍ 3 മല്‍സരാര്‍ത്ഥികള്‍ക്ക് സുജോ നല്‍കി.

‘നിങ്ങള്‍ക്ക് അവിടെ നല്ല ബന്ധങ്ങള്‍ നേടാന്‍ കഴിയുമെന്ന് കരുതരുത്. എല്ലാവരും കളിക്കാനും വിജയിക്കാനും വീട്ടില്‍ പ്രവേശിക്കുന്നു. നിങ്ങള്‍ നിങ്ങള്‍ തന്നെ ആയിരിക്കുക. നിങ്ങളെ പ്രകോപിപ്പിക്കുന്ന നിരവധി സാഹചര്യങ്ങളുണ്ടാകും. അതിന് തയ്യാറായി ഇരിക്കുക. ഞങ്ങളുടെ ബിഗ് ബോസ് അനുഭവും അപൂര്‍ണമാണ്. ഫൈനലിന്റെ ടെന്‍ഷനും വൈബും ഞങ്ങള്‍ക്ക് നഷ്ടമായി. വിജയികളായി വീട്ടില്‍ നിന്ന് ഇറങ്ങുന്നതിന്റെ സന്തോഷം ഞങ്ങള്‍ക്ക് നഷ്ടമായി. ഇത് നിരാശാജനകമായിരുന്നു’. സുജോ പറഞ്ഞു.