HomeFilm Newsഇപ്പൊ എങ്ങനെ ഇരിക്കുന്നു? ചുരുളിക്ക് കിട്ടിയ ക്ലീൻ ചിറ്റിൽ വിനയ് ഫോർട്ട്

ഇപ്പൊ എങ്ങനെ ഇരിക്കുന്നു? ചുരുളിക്ക് കിട്ടിയ ക്ലീൻ ചിറ്റിൽ വിനയ് ഫോർട്ട്

ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചുരുളി എന്ന സിനിമയിലെ ഭാഷാ പ്രയോഗവുമായി ബന്ധപ്പെട്ട് നിരവധി നിരവധി ചർച്ചകളാണ് സിനിമാ പ്രേമികൾക്കിടയിൽ നടന്നത്. കോടതിയുടെ നിർദേശത്തിൽ സിനിമയെ പരിശോധിച്ച സമിതി ഇന്നലെ ചുരുളിക്ക് ക്ലീൻ ചിറ്റ് നൽകുകയും ചെയ്തു.

ചിത്രത്തിലെ ഭാഷാ പ്രയോഗം പറയുന്ന കഥക്കും കഥാപാത്രങ്ങൾക്കും സന്ദർഭങ്ങൾക്കും അനുയോജ്യമായതെന്നാണ് പോലീസിന്റെ കണ്ടെത്തൽ. ഒടിടി പൊതുസ്‌ഥലമായി കണക്കാക്കാൻ കഴിയില്ലെന്നും ഭരണ ഘടന വിഭാവനം ചെയ്യുന്ന ആവിഷ്‌ക്കാര സ്വാതന്ത്ര്യം ലംഘിച്ചിട്ടില്ലെന്നും എഡിജിപിയുടെ നേതൃത്വത്തിലുള്ള സമിതി നിരീക്ഷിച്ചു.

അതിനിടെയാണ് ചിത്രത്തിന് ക്ലീൻ ചിറ്റ് ലഭിച്ചതിന് പ്രതികരണവുമായി നടൻ വിനയ് ഫോർട്ട് രംഗത്ത് വന്നത്. “അപ്പൊ എല്ലാം പറഞ്ഞ പോലെ” എന്നാണ് വിനയ് ഫോർട്ട് തന്റെ ഫേസ്ബുക്കിൽ കുറിച്ചത്. നിരവധി പ്രേക്ഷകരാണ് പോസ്റ്റിന് താഴെ അഭിപ്രായങ്ങളുമായി എത്തുന്നത്.

ചുരുളി സിനിമയിലെ ഭാഷ ക്രിമിനൽ കുറ്റമായി കാണില്ലെന്ന് എഡിജിപി പത്മകുമാറിന്റെ നേതൃത്വത്തിലുളള പ്രത്യേക സമിതി നേരത്തെ നിരീക്ഷിച്ചിരുന്നു. ചിത്രത്തിലെ ഭാഷാപ്രയോഗം സന്ദർഭത്തിന് അനുയോജ്യമായത് ആണെനായിരുന്നു സമിതിയുടെ വിലയിരുത്തൽ. ഭരണഘടന ഉറപ്പ് നൽകുന്ന ആവിഷ്കാര സ്വാതന്ത്ര്യത്തിന് പരിഗണന നൽകുമെന്നും എഡിജിപിയുടെ നേതൃത്വത്തിലുള്ള സമിതി നേരത്തെ അറിയിച്ചിരുന്നു.

ലിജോ ജോസ് ചിത്രം ചുരുളിയിൽ നിയമലംഘനം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കാൻ പുതിയ സമിതിയെ കഴിഞ്ഞ ആഴ്ചയിലാണ് നിയോഗിച്ചത്. എഡിജിപി പത്മകുമാറിന്റെ നേതൃത്വത്തിലുള്ള സമിതിയിൽ തിരുവനന്തപുരം റൂറൽ എസ്പി ദിവ്യ ഗോപിനാഥ്, തിരുവനന്തപുരം സിറ്റി അഡ്മിൻ എ.സി.പി എ നസീം എന്നിവരും ഉൾപ്പെടുന്നു. ഹൈക്കോടതിയുടെ നിർദേശപ്രകാരമാണ് സമിതി രൂപികരിച്ചിരിക്കുന്നത്. രണ്ട് ആഴ്ചകൾക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കുമെന്നും സമിതി വ്യക്തമാക്കിയിരുന്നു.

ചുരുളി സിനിമയുടെ പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ട് തൃശ്ശൂര്‍ കോലഴി സ്വദേശിനിയായ അഭിഭാഷക പെഗ്ഗിഫെന്‍ ആണ് ഹൈക്കോടതിയെ സമീപിച്ചത്. പൊതുധാര്‍മികതയ്ക്ക് നിരക്കാത്ത സിനിമയാണ് ചുരുളിയെന്നും സംഭാഷണങ്ങള്‍ സ്ത്രീകളുടേയും കുട്ടികളുടേയും അന്തസ്സിനെ കളങ്കപ്പെടുത്തുന്നതാണെന്നും ഹരജിയിൽ പറയുന്നുണ്ട്. ജനങ്ങളെ സ്വാധീനിക്കുന്ന കലാരൂപമായതുകൊണ്ട് ചിത്രം ഒടിടിയില്‍ നിന്നടക്കം നീക്കം ചെയ്യണമെന്നുമായിരുന്നു ഹരജിയിൽ ആവശ്യപ്പെട്ടിരുന്നത്.

സിനിമക്ക് പ്രദർശനാനുമതി നൽകിയത് വഴി സെൻസർ ബോർഡ് ക്രിമിനൽ നടപടിക്രമലംഘനം നടത്തി എന്നായിരുന്നു ഹർജിക്കാർ ആരോപിച്ചത്. എന്നാൽ സിനിമ തിയേറ്ററുകളില്ല ഒടിടിയിലാണ് റിലീസ് ചെയ്തത്. അതിനാൽ ആരെയും നിർബന്ധിച്ച് സിനിമ കാണിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി.

സിനിമ സംവിധായകന്റെ സൃഷ്ടിയാണെന്നും സംവിധായകൻന്റെ ആവിഷ്‌കാരസ്വാതന്ത്ര്യം ഭരണഘടനാ അവകാശം ആണെന്നുമായിരുന്നു കോടതി ഹരജി പരിഗണിക്കവേ നിരീക്ഷിച്ചത്. ഏത് ഭാഷ സിനിമയിൽ ഉപയോഗിക്കണം എന്നും ഏത് ഉപയോഗിക്കാൻ പാടില്ലെന്നും എങ്ങനെയാണ് കോടതി സംവിധായകനോട് പറയുക എന്ന ചോദ്യവും കോടതി ഉന്നയിച്ചിരുന്നു . ജസ്റ്റിസ് എന്‍. നാഗേഷായിരുന്നു ഹരജി പരിഗണിച്ചത്.

സിനിമയിൽ നിയമം ലംഘനം നടന്നിട്ടുണ്ടോ എന്നാണ് പരിശോധിക്കാനാവൂ എന്നായിരുന്നു കോടതിയുടെ നിലപാട്. അതിന്റെ അടിസ്ഥാനത്തിലാണ് സിനിമ കണ്ട് ചിത്രത്തില്‍ നിയമപരമായ പ്രശ്‌നങ്ങള്‍ ഉണ്ടോയെന്ന് റിപ്പോര്‍ട്ട് നല്‍കാന്‍ ഡിജിപിയോട് ഹൈക്കോടതി നിര്‍ദേശിച്ചത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments