സൗത്ത് ഇന്ത്യയിലെ പ്രശസ്ത നടിമാരില്‍ ഒരാളാണ് അനുപമ പരമേശ്വരന്. പ്രേമം എന്ന ഒറ്റ ചിത്രത്തിലൂടെയാണ് അനുപമ, സിനിമ പ്രേമികളുടെ സ്നേഹം പിടിച്ചു പറ്റുന്നത്.
പ്രേമത്തിന്റെ വിജയത്തിന് പിന്നാലെ മലയാളത്തിലും തമിഴിലും തെലുങ്കിലുമായി നിരവധി സിനിമകളിലാണ് അഭിനയിച്ചത്. തെലുങ്ക് സിനിമയിലാണ് താരം സജീവമായിട്ടുള്ളത്.
തള്ളി പോകാതെ എന്ന തമിഴ് ചിത്രമാണ് താരത്തിന്റെതായി അവസാനം പുറത്തിറങ്ങിയത്. പുതുതായി റിലീസിന് ഒരുങ്ങുന്ന ചിത്രം ‘റൗഡി ബോയ്സ്’ എന്ന ചിത്രമാണ്. തെലുങ്ക് ചിത്രമായ റൗഡി ബോയ്സില് ആഷിഷ് റെഡ്ഡിയും അനുപമ പരമേശ്വരനും ആണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു.അനുപമയും ആഷിഷും തമ്മിലുള്ള ലിപ്ലോക്ക് രംഗം ഉള്‍പ്പെട്ട ട്രെയിലര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരിക്കുന്നത്. ട്രൈയിലര്‍ വലിയ രീതിയില്‍ ആരാധകരുടെ ശ്രദ്ധ നേടിയിരുന്നു.
അതിനിടയില്‍ അനുപമ പരമേശ്വരന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ആരാധകരുടെ ഇടയില്‍ വൈറല്‍ ആകുന്നത്. ഷരീഫ് നന്ദ്യാലയാണ് ഫൊട്ടോഗ്രാഫര്‍. സ്റ്റൈലിങ് ശില്പ.
എത്ര സുന്ദരിയാണ് എന്നാണ് താരത്തിന്റെ ചിത്രങ്ങള്‍ കണ്ട് ആരാധകര്‍ പറയുന്നത്. അതേസമയം നിരവധി ചിത്രങ്ങളാണ് താരത്തിന്റെതായി പുറത്തിറങ്ങാനിരിക്കുന്നത്.
18 പേജെസ്, കാര്‍ത്തികേയ 2, ഹെലെന് എന്നിങ്ങനെ മൂന്ന് തെലുങ്ക് പ്രോജക്ടുകളും നടിയുടേതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്.
Recent Comments