സൗത്ത് ഇന്ത്യന്‍ ആരാധകരുടെ പ്രിയതാരങ്ങളില്‍ ഒരാളാണ് സായ് പല്ലവി. തമിഴിലെ രണ്ട് ചിത്രങ്ങളില്‍ വേഷങ്ങള്‍ ചെയ്തുവെങ്കിലും പ്രേമത്തിലൂടെയാണ് താരം ആരാധകരുടെ പ്രിയങ്കരിയായി മാറിയത്.
പ്രേമം എന്ന ചിത്രത്തില്‍ മലര് മിസായി എത്തിയ താരം സൗത്ത് ഇന്ത്യന്‍ ആരാധകരുടെ മനസ്സില്‍ ഇടം പിടിക്കുകയായിരുന്നു. പിന്നാലെ മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി നിരവധി ചിത്രങ്ങളിലാണ് താരം അഭിനയിച്ചത്.
തെലുങ്ക് ചിത്രം ശ്യാം സിംഹ റോയ് എന്ന ചിത്രമായിരുന്നു താരത്തിന്റെതായി അവസാനം പുറത്തിറങ്ങിയ ചിത്രം. നാനിയും സായ്പല്ലവിയുമായിരുന്നു ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ചിത്രം മികച്ച പ്രതികരണം നേടിയിരുന്നു. രണ്ട് ഗെറ്റപ്പിലായിരുന്നു സായ് പല്ലവി ചിത്രത്തില്‍ എത്തിയത്. സായ് പല്ലവിയുടെ പ്രകടനം മികച്ച പ്രതികരണം നേടിയിരുന്നു. സായ് പല്ലവിയുടെ വയസ്സായ ലുക്കും ആരാധകരുടെ ശ്രദ്ധ നേടിയിരുന്നു.
എന്നാല്‍ ഇപ്പോള്‍ ചിത്രത്തിലെ സായി പല്ലവിയുടെ മേക്കോവര്‍ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ചിത്രത്തിലെ നടിയുടെ വയസ്സായ ഗെറ്റപ്പിലുള്ള ലുക്കിന്റെ പിന്നാമ്പുറ കാഴ്ചകളുടെ വിഡിയോ ആണ് ഇപ്പോള്‍ റിലീസ് ചെയ്തിരിക്കുന്നത്.
മണിക്കൂറുകളെടുത്താണ് വൃദ്ധയുടെ ലുക്കിലേക്ക് സായിയെ മേക്കപ്പ് ആര്‍ട്ടിസ്റ്റുകള്‍ മാറ്റിയെടുത്തത്. സത്യദേവ് ജംഗയുടെ യഥാര്‍ത്ഥ കഥയെ ആസ്പദമാക്കി ഒരുക്കിയ ചിത്രം 2021 ഡിസംബര്‍ 24നാണ് റിലീസിനെത്തിയത്.
നാനി നായകനായെത്തിയ ചിത്രത്തില്‍ കൃതി ഷെട്ടി, മഡോണ സെബാസ്റ്റ്യന്‍ എന്നിവരാണ് മറ്റു രണ്ടു നായികമാര്‍. നാനിയും ചിത്രത്തില്‍ രണ്ട് ഗെറ്റപ്പില്‍ എത്തിയിരുന്നു. ചിത്രം മികച്ച വിജയം നേടിയിരുന്നു.
Recent Comments