HomeFilm Newsവിവാഹ മോചന വാര്‍ത്തയോട് രജനികാന്ത് കുടുംബം പ്രതികരിച്ചത് കണ്ടോ, അത്ഭുതത്തില്‍ സോഷ്യല്‍ മീഡിയ

വിവാഹ മോചന വാര്‍ത്തയോട് രജനികാന്ത് കുടുംബം പ്രതികരിച്ചത് കണ്ടോ, അത്ഭുതത്തില്‍ സോഷ്യല്‍ മീഡിയ

ആരാധകരെ ഞെട്ടലിലാക്കിയ വാര്‍ത്തയായിരുന്നു ധനുഷ്-ഐശ്വര്യ ദമ്പതികള്‍ വിവാഹ മോചനം നേടി എന്ന വാര്‍ത്ത. ഇരുവരും തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെയാണ് വിവാഹ മോചന വാര്‍ത്ത ആരാധകരുമായി പങ്കുവച്ചത്.

18 വര്‍ഷങ്ങളുടെ ദാമ്പത്യം അവസാനിപ്പിക്കുകയാണെന്നും തങ്ങള്‍ ഇനിയും സുഹൃത്തുക്കളായി തുടരുമെന്നുമായിരുന്നു ഇരുവരും അറിയിച്ചത്. തങ്ങളുടെ സ്വകാര്യത മാനിക്കണമെന്നും ഇരുവരും അറിയിച്ചിരുന്നു. ഞെട്ടലോടെയായിരുന്നു പ്രിയതാരങ്ങളുടെ വിവാഹ മോചന വാര്‍ത്ത ആരാധകര്‍ കേട്ടത്.

ധനുഷ്‌ഐശ്വര്യ വിവാഹ മോചന വാര്‍ത്ത പുറത്തു വന്നതിന് പിന്നാലെ ഐശ്വര്യയുടെ സഹോദരി സൗന്ദര്യയുടെ പ്രതികരണമാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച. വിവാഹ മോചനത്തില്‍ നില്‍ക്കുന്ന ഐശ്വര്യയെ ചേര്‍ത്ത് പിടിച്ചിരിക്കുകയാണ് സൗന്ദര്യ.

തന്റെ ട്വിറ്റര്‍ അക്കൗണ്ടിന്റെ പ്രൊഫൈല്‍ ചിത്രം മാറ്റിയിരിക്കുകയാണ് സൗന്ദര്യ. അച്ഛന്‍ രജനീകാന്തിനൊപ്പമുള്ള തന്റേയും സഹോദരി ഐശ്വര്യയുടേയും പഴയകാല ചിത്രമാണ് സൗന്ദര്യ പങ്കുവച്ചിരിക്കുന്നത്. തന്റെ മക്കളെ ചേര്ത്തു പിടിച്ചിരിക്കുന്ന രജനിയെ ഫോട്ടോയില്‍ കാണാം.

അതേസമയം അടിക്കുറുപ്പ് നല്‍കാതെയാണ് സൗന്ദര്യ ചിത്രം പങ്കുവച്ചിരിക്കുന്നത്. ജീവിതത്തിലെ പ്രയാസമേറിയ ഈ ഘട്ടത്തില്‍ ഐശ്വര്യയ്ക്ക് അച്ഛനില്‍ നിന്നും സഹോദരിയില്‍ നിന്നും ലഭിക്കുന്ന പിന്തുണയെ സൂചിപ്പിക്കുന്നതാണ് ഈ ചിത്രമെന്നാണ് ആരാധകര്‍ പറയുന്നത്.

സാധാരണ വിവാഹ മോചനം നേടി കഴിഞ്ഞാല്‍ സ്ത്രീകള്‍ക്ക് നേരെയാകും വിമര്‍ശനങ്ങള്‍ ഉയരുന്നത്. സ്ത്രീകളെ അംഗീകരിക്കാനോ , സ്വീകരിക്കാനോ അവരുടെ സ്വന്തം വീട്ടുകാര്‍ പോലും തയ്യാറാകുന്നില്ല.

അങ്ങനെയുള്ള ഒരു സമൂഹത്തിലാണ് വിവാഹ മോചനം നേടിയ ഐശ്വര്യയെ രജനി കുടുംബം ചേര്‍ത്ത് പിടിച്ച് നിര്‍ത്തുന്നത്. ആരാധകര്‍ ഈ സ്‌നേഹത്തെ അത്ഭുതത്തോടെയാണ് നോക്കുന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments