സൗത്ത് ഇന്ത്യന്‍ സൂപ്പര്‍താരമാണ് അല്ലു അര്ജ്ജുന്. മലയാളികള്‍ ഉള്‍പ്പെടെ നിരവധി ആരാധകരാണ് താരത്തിനുള്ളത്. താരത്തിന്റെ ചിത്രങ്ങള്‍ക്കായി ആരാധകര്‍ എന്നും കാത്തിരിക്കാറുണ്ട്.
അല്ലുവിന്റെ പുതിയ ചിത്രം പുഷ്പ മികച്ച പ്രതികരണമായിരുന്നു നേടിയത്. രക്തചന്ദന കള്ളക്കടത്തുകാരനായി അല്ലു എത്തിയ ചിത്രം സംവിധാനം ചെയ്തത് സുകുമാര്‍ ആയിരുന്നു. ക്രിസ്മസ് റിലീസായി എത്തിയ ചിത്രം ബോക്സ് ഓഫീസില്‍ ഹിറ്റായിരുന്നു.
300 കോടിയില്‍ അധികം രൂപയാണ് ചിത്രം തീയറ്ററില്‍ നിന്നും നേടിയത്. തീയറ്ററിന് പിന്നാലെ ചിത്രം ഒടിടിയിലും റിലീസിന് എത്തിയിരുന്നു. ചിത്രം ഒടിടി പ്ലാറ്റ്ഫോമില്‍ എത്തിയപ്പോഴും മികച്ച നേട്ടമായിരുന്നു കൈവരിച്ചത്. 30 കോടി രൂപയ്ക്കായിരുന്നു ചിത്രം ആമസോണ്‍ പ്രൈം വാങ്ങിയത്. സിനിമയുടെ വിജയം തുടരുമ്പോള്‍ മറ്റൊരു നേട്ടം കൈവരിച്ചിരിക്കുകയാണ് അല്ലു അര്ജ്ജുന് ഇപ്പോള്‍.
ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്സ് ഉള്ള സൗത്ത് ഇന്ത്യന്‍ താരമായിരിക്കുകയാണ് അല്ലു. 15 മില്ല്യണ്‍ ഫോളോവേഴ്സാണ് അല്ലുവിനെ ഇന്‍സ്റ്റയില്‍ പിന്തുടരുന്നത്. ഈ റെക്കോര്‍ഡ് നേട്ടം കൈവരിക്കുന്ന ആദ്യ സൗത്ത് സ്റ്റാറാണ് അല്ലു അര്ജുന്.
പുഷ്പയിലുടെ റെക്കോര്‍ഡ് വിജയത്തിന് പിന്നാലെയാണ് അല്ലുവിന്റെ ഫോളോവേഴ്സ് ഉയര്‍ന്നത്. തൊട്ടടുത്ത് വിജയ് ദേവരക്കൊണ്ടയുമുണ്ട്.
14.2 മില്യണ്‍ ഫോളോവേഴ്സാണ് വിജയ് ദേവരകൊണ്ടയ്ക്കുള്ളത്. രാം ചരണ്‍ (5), ജൂനിയര്‍ എന്‍.ടി.ആര് (3.5), പ്രഭാസ് (7.7), മഹേഷ് ബാബു (7.6) എന്നിങ്ങനെയാണ് ഇന്‍സ്റ്റഗ്രാം ഫോളോവേഴ്സിന്റെ എണ്ണം.
Recent Comments