പ്രസംഗത്തിനിടെ ടെലിപ്രോംറ്റര്‍ ഓഫായതോടെ എന്ത് പറയണമെന്ന് അറിയാതെ പതറി
പ്രധാന മന്ത്രി നരേന്ദ്ര മോഡി. വേള്‍ഡ് എക്കണോമിക് ഫോറത്തില്‍ ഓണ്‍ലൈനായി പങ്കെടുത്ത് സംസാരിക്കുന്നതിനിടെയായിരുന്നു സംഭവം.
തിങ്കളാഴ്ച വൈകീട്ടായിരുന്നു സംഭവം. വേള്‍ഡ് എക്കണോമിക് ഫോറത്തില്‍ ഓണ്‍ലൈനായി പങ്കെടുത്ത് സംസാരിക്കുന്നതിനിടെ പെട്ടെന്ന്
ടെലിപ്രോംറ്റര്‍ സംവിധാനം തടസപ്പെടുകയായിരുന്നു. ഇതോടെ എന്ത് പറയണം എന്ന് അറിയാതെ മോഡി പ്രസംഗം നിര്‍ത്തി.
തുടര്‍ന്ന് സംസാരിക്കാന്‍ ബുദ്ധിമുട്ടുകയായിരുന്നു പ്രധാനമന്ത്രി. സംസാരിക്കാന്‍ കഴിയാതെ അങ്ങോട്ടും ഇങ്ങോട്ടും നോക്കി നില്ക്കുന്ന മോഡിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
ചര്‍ച്ചയുടെ മോഡറേറ്റര്‍ ആയിരുന്നയാള് തനിക്ക് പ്രധാനമന്ത്രി പറയുന്നത് കേള്‍ക്കാമെന്നും സംസാരം തുടര്‍ന്നോളൂ എന്ന് പറയുന്നുണ്ടെങ്കിലും സംസാരിക്കാന്‍ സാധിക്കാതെ മോഡി വെപ്രാളപ്പെടുന്നതും വീഡിയോയില്‍ കാണാം.
ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതോടെ നിരവധി ട്രോളുകളും കമന്റുകളുമാണ് മോഡിക്ക് എതിരെ എത്തുന്നത്. നിരവധി പേരാണ് മോഡിയെ പരിഹസിച്ച് എത്തുന്നത്.
താന്‍ സംസാരിക്കുന്നത് എന്തിനെക്കുറിച്ചാണ് എന്ന ബോധ്യം പോലുമില്ലാതെയാണ് പ്രധാനമന്ത്രി സംസാരിക്കുന്നത് എന്നാണ് മോഡിക്ക് എതിരെ ഉയരുന്ന വിമര്‍ശനം.
കോണ്‍ഗ്രസും അവരുടെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. ‘യേ ദില്‍ ഹേ മുഷ്കില്‍’ എന്ന ഹിന്ദി സിനിമയിലെ ഒരു ഗാനത്തിന്റെ വരികളാണ് വീഡിയോക്ക് ക്യാപ്ഷനായി കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തിരിക്കുന്നത്.
Here is WEF version of PM Modi’s speech, someone in the background says, “Sir aap unse ek baar poochen, ki sab jud gaye kya?”.
Doesn’t look like it’s teleprompter issue. Later in his 20 min speech, He doesn’t look sideways. TP could be at the front.pic.twitter.com/zVUqhEU5rH— Mohammed Zubair (@zoo_bear) January 17, 2022
Recent Comments