HomeFilm Newsജനപ്രിയ നടനായ ദിലീപിനെ വേട്ടയാടുന്നത് അവസാനിപ്പിക്കുക; സെക്രട്ടേറിയറ്റ് മാര്‍ച്ചുമായി ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍, ഉദ്ഘാടനം...

ജനപ്രിയ നടനായ ദിലീപിനെ വേട്ടയാടുന്നത് അവസാനിപ്പിക്കുക; സെക്രട്ടേറിയറ്റ് മാര്‍ച്ചുമായി ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍, ഉദ്ഘാടനം ശാന്തിവിള ദിനേശ്, തടഞ്ഞ് പോലീസ്

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെതിരെ നടക്കുന്നത് വേട്ടയാടലുകള്‍ ആണെന്നും ഇത് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ എന്ന സംഘടന. ദിലീപിനെതിരെയുള്ള വേട്ടയാടലുകള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സംഘന നടത്താനിരുന്നു മാര്‍ച്ച് പോലീസ് തടഞ്ഞു.

ജനപ്രിയ നടനായ ദിലീപിനെ വേട്ടയാടുന്നത് അവസാനിപ്പിക്കുക’ എന്നാവശ്യപ്പെട്ട് തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്നും സെക്രട്ടറിയേറ്റിലേക്കായിരുന്നു മാര്‍ച്ച് നടത്താന്‍ സംഘടന തീരുമാനിച്ചിരുന്നത്. പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്യാന്‍ സിനിമാ സീരിയല്‍ സംവിധായകനായ ശാന്തിവിള ദിനേശ് എത്തുകയും ചെയ്തു.

എന്നാല്‍ പോലീസ് ഇടപെട്ട് പ്രതിഷേധ മാര്‍ച്ച് നിര്‍ത്തി വയ്ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് പ്രതിഷേധ മാര്‍ച്ച്, സംഘാടകര്‍ മാറ്റി വയ്ക്കുകയായിരുന്നു. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി പൊതുപരിപാടികളും മറ്റും മാറ്റിവച്ചിരിക്കുന്ന സാഹചര്യത്തില്‍ ഇപ്പോള്‍ മാര്‍ച്ച് നടത്തുന്നില്ലെന്നും കോവിഡ് കുറയുന്ന സാഹചര്യത്തില്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കുമെന്നും സംഘാടകര്‍ അറിയിച്ചു.

ദിലീപിനെ കേസില്‍ അന്യായമായി വേട്ടയാടുകയാണെന്നാണ് ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ (എകെഎംഎ)യുടെ വാദം. ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുക്കാമെന്ന് എകെഎംഎ സംസ്ഥാന പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത്ത് കുമാര്‍ അറിയിച്ചിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments