HomeFilm Newsആരാധകര്‍ക്ക് സന്തോഷം നല്‍കുന്ന വിശേഷം പങ്കുവച്ച് കീര്‍ത്തി; ആഹ്ലാദത്തില്‍ ആരാധകര്‍

ആരാധകര്‍ക്ക് സന്തോഷം നല്‍കുന്ന വിശേഷം പങ്കുവച്ച് കീര്‍ത്തി; ആഹ്ലാദത്തില്‍ ആരാധകര്‍

സൗത്ത് ഇന്ത്യയിലെ പ്രമുഖ നടിമാരില്‍ ഒരാളാണ് കീര്‍ത്തി സുരേഷ്. മലയാളത്തിലൂടെ എത്തി സൗത്ത് ഇന്ത്യയിലെ പ്രമുഖ നടിയായി മാറുകയായിരുന്നു കീര്‍ത്തി. വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് കീര്‍ത്തി സിനിമ പ്രേമികളുടെ മനസ്സില്‍ ഇടം പിടിച്ചത്.

നിരവധി ആരാധകരാണ് കീര്‍ത്തിയ്ക്കുള്ളത്. എന്നാല്‍ ആരാധകരെ ആശങ്കയില്‍ ആഴ്ത്തിയ വാര്‍ത്തയായിരുന്നു കഴിഞ്ഞ ദിവസം പുറത്ത് വന്നത്. താരത്തിന് കൊവിഡ് ബാധിച്ചുവെന്ന വാര്‍ത്തയായിരുന്നു പുറത്ത് വന്നത്.

എന്നാല്‍ ഇപ്പോള്‍ ആരാധകരെ സന്തോഷത്തിലാക്കുന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്. കീര്‍ത്തി കൊവിഡ് നെഗറ്റീവായിരിക്കുന്നുവെന്ന വാര്‍ത്തയാണ് എത്തുന്നത്. കീര്‍ത്തി തന്നെയാണ് ആരാധകരെ ഈ വിവരം അറിയിച്ചത്.

നെഗറ്റീവ് എന്നത് ഇപ്പോള്‍ ഒരു പോസീറ്റീവാണെന്ന് കീര്‍ത്തി സുരേഷ് പറയുന്നു. കീര്‍ത്തി സുരേഷ് തനിക്ക് കൊവിഡ് ഭേദമായത് അറിയിച്ച് എല്ലാവരുടെയും പ്രാര്‍ഥനകള്‍ക്കും സ്‌നേഹത്തിനും നന്ദി പറയുന്നു.

അതേസമയം ‘ഗുഡ് ലക്ക് സഖി’യാണ് കീര്‍ത്തി സുരേഷിന്റേതായി ഇനി പ്രദര്‍ശനത്തിനെത്താനുള്ളത്. മഹേഷ് ബാബു നായകനാകുന്ന ചിത്രം ‘സര്‍കാരു വാരി പാട്ട’യിലും കീര്‍ത്തി സുരേഷാണ് നായിക. ‘സാനി കായിദം’, ‘ഭോലാ ശങ്കര്‍’ തുടങ്ങിയവയിലും കീര്‍ത്തി സുരേഷ് പ്രധാന കഥാപാത്രങ്ങളായുണ്ട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments