HomeFilm Newsമുപ്പത്തിയഞ്ച് വര്‍ഷത്തെ സിനിമ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രം; സുധീഷിനെ പ്രശംസിച്ച് ബിജു മേനോന്‍

മുപ്പത്തിയഞ്ച് വര്‍ഷത്തെ സിനിമ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രം; സുധീഷിനെ പ്രശംസിച്ച് ബിജു മേനോന്‍

മലയാളികള്‍ക്ക് സുപരിചിതനായ താരമാണ് സുധീഷ്. ഹാസ്യനടനായും, ക്യാരക്ടര്‍ കഥാപാത്രങ്ങളായും സുധീഷ് ശ്രദ്ധ നേടിയിട്ടുണ്ട്. ആദ്യകാലങ്ങളില്‍ ഹാസ്യകഥാപാത്രമായി എത്തിയ സുധീഷ്, ഫെല്ലിനി സംവിധാനം ചെയ്ത തീവണ്ടി എന്ന ചിത്രത്തിലൂടെ ക്യാരക്ടര്‍ റോളിലേക്ക് എത്തുകയായിരുന്നു.

അതിന് ശേഷം മികച്ച വേഷങ്ങള്‍ സുധീഷിനെ തേടിയെത്തി. അത്തരത്തില്‍ ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത് സത്യം മാത്രമേ ബോധിപ്പിക്കു എന്ന സിനിമയിലെ സുധീഷിന്റെ വില്ലന്‍ കഥാപാത്രമാണ്. ഇതുവരെ ചെയ്തിട്ടില്ലാത്ത ക്രൂരനായ വില്ലനായിട്ടാണ് ചിത്രത്തില്‍ സുധീഷ് എത്തിയിരിക്കുന്നത്.

ചിത്രത്തിലെ സുധീഷിന്റെ പ്രകടനം മികച്ച പ്രതികരണമാണ് നേടുന്നത്. അത്തരത്തില്‍ സുധീഷിന്റെ പ്രകടനത്തെ പ്രശംസിച്ച് എത്തിയിരിക്കുകയാണ് നടന്‍ ബിജു മേനോന്‍. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ബിജു മേനോന്‍ സുധീഷിന്റെ പ്രകടനത്തെ പ്രശംസിച്ചത്.

ഫേസ്ബുക്ക് പോസ്റ്റ്:

ഒരുപാട് കാലത്തെ ബന്ധമുണ്ട്, ഓര്‍ത്തു പറയാന്‍ പറ്റാത്ത അത്രയും ആഴത്തിലുള്ള ഹൃദയ ബന്ധം, നടന്‍ സുധീഷ് എന്ന സഹോദര തുല്യനായ കലാകാരനെ അഭിനന്ദിക്കുന്നതില്‍ സന്തോഷം.

‘സത്യം മാത്രമേ ബോധിപ്പിക്കു’ എന്ന സാഗര്‍ ഹരിയുടെ സംവിധാനത്തില്‍ ധ്യാന്‍ ശ്രീനിവാസന്‍ നായകനായ ചിത്രത്തില്‍ എന്നെ പോലെ തന്നെ ലോകമെമ്പാടുമുള്ള സിനിമാപ്രേമികള്‍ക്ക് മനസ്സില്‍ എടുത്തു വെക്കാന്‍ പാകത്തില്‍ ഒരു കഥാപാത്രത്തെ നല്‍കിയത് ശ്രീ സുധീഷ് ആണ്.

കഴിഞ്ഞ മുപ്പത്തിയഞ്ച് വര്‍ഷത്തെ അദ്ദേഹത്തിന്റെ സിനിമ ജീവിതത്തില്‍ ഓര്‍ത്തു വെക്കാനും ഏറ്റവും മികച്ചതെന്ന് പറയാനും ഈ ചിത്രത്തിലെ മാത്യൂ എന്ന വില്ലന്‍ വേഷം ധാരാളം.

ഒരു സുഹൃത്തെന്ന നിലയില്‍ ഒരു സഹോദരാണെന്ന നിലയില്‍ ഒരേ മേഖലയില്‍ ജോലി ചെയ്യുന്ന സഹ പ്രവര്‍ത്തകനെന്ന നിലയില്‍ തീര്‍ച്ചയായും ഈ അവസരം അദ്ദേഹത്തെ അഭിനന്ദിക്കാന്‍ ഉപയ്യോഗപ്പെടുത്തട്ടെ, ഇനിയും ഇത്തരത്തില്‍ ഒട്ടനവധി കഥാപാത്രങ്ങള്‍ താങ്കളെ തേടിയെത്തുമെന്ന് ഉറപ്പാണ്.. ഉയരങ്ങള്‍ കീഴടക്കട്ടെ.. ആശംസകള്‍, വീണ്ടും ഒരിക്കല്‍ കൂടി അഭിനന്ദനങ്ങള്‍!

RELATED ARTICLES
- Advertisment -

Most Popular

Recent Comments