ഇത് സെല്‍ഫി ടൈം; കുഞ്ഞ് ആരാധകര്‍ക്കൊപ്പം ജനപ്രീയ നായകന്റെ സെല്‍ഫി വൈറലാവുന്നു

0

നാദിര്‍ഷയുടെ മകള്‍ ആയിഷയുടെ വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോസുമാണ് കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍മീഡിയയില്‍ നിറഞ്ഞുനിന്നത്. വ്യവസായിയായ ലത്തീഫ് ഉപ്ലയുടെ മകന്‍ ബിലാലാണ് ആയിഷ നാദിര്‍ഷയെ വിവാഹം ചെയ്തത്. കഴിഞ്ഞ ദിവസങ്ങളിലെല്ലാം ചടങ്ങില്‍ തിളങ്ങി നില്‍ക്കുന്നത് നടന്‍ ദിലീപും കുടുംബവുമാണ്. നാദിര്‍ഷയും ദിലീപും ആത്മസുഹൃത്തുക്കളാണ്. ഇരുവരുടേയും കുടുംബങ്ങള്‍ തമ്മിലും ആ ആത്മബന്ധം നിലനിര്‍ത്തുന്നുണ്ട്. അതിനാല്‍ത്തന്നെ ദിലീപ് കുടുംബ സമേതം ആദ്യാവസാനം വിവാഹത്തില്‍ പങ്കെടുത്തിരുന്നു.

വിവാഹത്തിനും വിവാഹ നിശ്ചയത്തിനും ദിലീപും കാവ്യാ മാധവനും മീനാക്ഷിയും പങ്കെടുത്തിരുന്നു. നാദിര്‍ഷയ്ക്കും കുടുംബത്തിനുമൊപ്പമുള്ള ദിലീപിന്റെ ചിത്രങ്ങള്‍ ഫാന്‍സ് പേജുകളിലും ഗ്രൂപ്പുകളിലുമെല്ലാം തരംഗമായി മാറിയിരുന്നു. വെളുത്ത മുണ്ടും ഷര്‍ട്ടും അണിഞ്ഞായിരുന്നു ദിലീപ് എത്തിയത്. വെളുത്ത കുര്‍ത്തിയിലായിരുന്നു നാദിര്‍ഷ. കുര്‍ത്തിയണിഞ്ഞ് അതീവ സുന്ദരിയായാണ് മീനാക്ഷി എത്തിയത്. ഇത്തവണയും സല്‍വാറിലായിരുന്നു കാവ്യ മാധവന്‍. കുടുംബസമേതമായുള്ള ഇവരുടെ ചിത്രങ്ങള്‍ കണ്ടതോടെ ആരാധകരും സ്‌നേഹം അറിയിച്ച് എത്തിയിരുന്നു.

ഇപ്പോഴിതാ വിവാഹത്തിന് വന്ന ദിലീപിന്റെ ഒരു സെല്‍ഫി ചിത്രം വൈറലാവുകയാണ്. തന്റെ കുഞ്ഞ് ആരാധകരോടൊപ്പം സെല്‍ഫിയ്ക്ക് പോസ് ചെയ്യുകയാണ് ജനപ്രിയ നായകന്‍. സെല്‍ഫി ടൈം എന്ന ക്യാപ്ഷനില്‍ ദിലീപ് ആരാധകരുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ ഈ ചിത്രം വൈറലായി കൊണ്ടിരിക്കുകയാണ്. അതോടൊപ്പം കാവ്യയ്‌ക്കൊപ്പമുള്ള വീഡിയോയും വൈറലാകുന്നുണ്ട്. നാദിര്‍ഷയ്ക്കും മറ്റ് ആളുകള്‍ക്കുമൊപ്പം വേദിയിലേക്ക് നടന്ന് വരികയായിരുന്നു ദിലീപ്. ആള്‍ക്കൂട്ടത്തിനിടയില്‍ കാവ്യ പിന്നിലായി പോയി. കുറച്ച് മുന്‍പോട്ട് പോയപ്പോള്‍ ഭാര്യ ഒപ്പമില്ലെന്ന് മനസിലാക്കിയ ദിലീപ് പിന്നിലേക്ക് തിരിഞ്ഞ് കാവ്യ എത്തുന്നത് വരെ കാത്ത് നിന്ന് ഒന്നിച്ച് പോവുന്നതിന്റെ വീഡിയോയാണ് വൈറലാവുന്നത്.