ഇത് ശരിയായ സമയത്ത് വന്ന സിനിമയെന്ന് സംവൃത; അഭിനയിക്കാന്‍ പോകുമ്പോള്‍ മകനോട് പറഞ്ഞതിങ്ങനെ

0

വിവാഹത്തോടെ സിനിമയില്‍ താല്‍ക്കാലിക ഇടവേളയെടുത്ത താരമാണ് സംവൃത സുനില്‍. ഭര്‍ത്താവിനൊപ്പം വിദേശത്തേക്ക് പോയ താരം ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തിയ ചിത്രമായിരുന്നു സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ. ബിജു മേനോന്‍ നായകനായെത്തിയ സിനിമ മികച്ച പ്രതികരണമായിരുന്നു നേടിയത്. നാട്ടില്‍ വെക്കേഷനായി വന്നപ്പോഴായിരുന്നു സംവൃത ഈ സിനിമയില്‍ അഭിനയിച്ചത്.

നീണ്ട ഇടവേളയ്ക്കു ശേഷമുള്ള തിരിച്ചു വരവിനെക്കുറിച്ച് സംസാരിക്കുകയാണ് സംവൃത. ‘എന്റെ തിരിച്ചു വരവില്‍ ‘സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ’ എന്ന സിനിമ തെരഞ്ഞെടുക്കാന്‍ ഒരുപാട് കാരണങ്ങളുണ്ട്. മുന്‍പ് പല ഓഫറുകള്‍ വന്നെങ്കിലും ഇത് ശരിയായ സമയത്ത് വന്ന സിനിമ ആണെന്ന് പറയാം. മകന് നാല് വയസ് ആയപ്പോഴാണ് ഈ സിനിമയിലേക്ക് ക്ഷണം വരുന്നതെന്ന് സംവൃത പറയുന്നു.

അവന് കാര്യങ്ങള്‍ പറഞ്ഞു കൊടുത്താല്‍ മനസിലാകും എന്നുള്ളത് കൊണ്ട് സിനിമയിലേക്ക് വരാന്‍ കഴിഞ്ഞു. എന്റെ അച്ഛന്റെയും, അമ്മയുടെയും അടുത്ത് അവന്‍ കംഫര്‍ട്ടായിരുന്നു. ഞാന്‍ ഓഫീസില്‍ ജോലിക്ക് പോകുന്നു എന്ന് പറഞ്ഞാണ് സിനിമാ സെറ്റിലേക്ക് വന്നത്. അവന്റെ പപ്പ അങ്ങനെ പറഞ്ഞിട്ട് പോകുന്നതിനാല്‍ അവനറിയാം കുറേ ദിവസം കഴിഞ്ഞ് തിരിച്ചു വരുമെന്ന്.

മകന്റെ ചൈല്‍ഡ് ഹുഡ് ലൈഫിനെ ബാധിക്കാത്ത സ്ഥിതി വരുമ്പോള്‍ സിനിമ ചെയ്യണമെന്നായിരുന്നു ആഗ്രഹം. അങ്ങനെ ഒരു സമയത്തായിരുന്നു ഈ സിനിമ വന്നത്. മാത്രമല്ല എനിക്ക് കംഫര്‍ട്ടായ ഒരു ടീമിനൊപ്പം വര്‍ക്ക് ചെയ്യണമെന്നായിരുന്നു ആഗ്രം. ബിജു ചേട്ടന്‍ ഉള്‍പ്പടെയുള്ള ഇതിന്റെ ക്രൂ എനിക്ക് ഒക്കെ ആയിരുന്നു. പിന്നെ ഒരുപാട് ദിവസം ചിത്രീകരണവും ഇല്ലായിരുന്നുവെന്നും’ താരം പറയുന്നു.