കൂടെ അഭിനയിച്ച നടിമാരിൽ മികച്ച കെമിസ്ട്രി സാമന്തയുമായി ; തുറന്ന് പറഞ്ഞ് നാഗചൈതന്യ, പിന്നെ എന്തിനാണ് വേർപ്പിരിഞ്ഞതെന്ന് ആരാധകർ

0

തെന്നിന്ത്യൻ സിനിമ പ്രേക്ഷകർക്കിടയിൽ ഏറെ ആരാധകരുള്ള താരമാണ് സമാന്ത. വിണ്ണൈ താണ്ടി വരുവായ എന്ന ഗൗതം വാസുദേവ് മേനോൻ സിനിമയില്‍ ചെറിയ ഒരു വേഷം ചെയ്ത് അഭിനയം തുടങ്ങിയ താരം സൗത്ത് ഇന്ത്യയിലെ തന്നെ പ്രശസ്ത നടിയായി മാറുകയായിരുന്നു. തമിഴിലും തെലുങ്കിലും നിരവധി സിനിമകളിലാണ് സാമന്ത അഭിനയിച്ചിട്ടുള്ളത്.

കേരളത്തിലും നിരവധി ആരാധകരാണ് താരത്തിനുള്ളത്. ആരാധകരെവളരെ അധികം ദുഖത്തിലാഴ്ത്തിയ വാര്‍ത്തയായിരുന്നു സാമന്തയും ഭര്‍ത്താവ് നാഗചൈതന്യയും വിവാഹമോചനം നേടിയ വാർത്ത. ചായ്‌സാം എന്ന് ആരാധകര്‍ക്ക് ഏറേ സ്‌നേഹത്തോടെ വിളിക്കുന്ന താരദമ്പതികള്‍ പിരിയുകയാണെന്ന വാര്‍ത്ത സാമൂഹിക മാധ്യമങ്ങളിലും ഏറെ ചർച്ചചെയ്യപ്പെട്ടിരുന്നു.

2010 ല്‍ പ്രണയ ബന്ധം തുടങ്ങിയ ഇരുവരും ഏഴ് വർഷം പ്രണയിച്ചതിന് ശേഷമാണ് 2017ൽ വിവാഹിതരാകുന്നത്. തുടർന്ന് പല കിംവദന്തികളും അഭ്യൂഹങ്ങളും താര ദമ്പതികളെ ചുറ്റിപറ്റി പ്രചരിച്ചിരുന്നു. കഴിഞ്ഞ വര്ഷത്തിലാണ് ഔദ്യോഗികമായി ബന്ധം വേർപ്പെടുത്തുന്നു എന്ന വിവരം ഇരുവരും പ്രഖ്യാപിച്ചത്.

ഞങ്ങള്‍ രണ്ടുപേരുടെയും വ്യക്തിപരമായ നന്മയ്ക്കുവേണ്ടി എടുത്ത തീരുമാനമായിരുന്നു അത്. സാമന്ത സന്തോഷവതിയാണെങ്കില്‍ ഞാനും സന്തോഷവാനാണ്. ആ സാഹചര്യത്തില്‍ ഏറ്റവും നല്ല തീരുമാനമായിരുന്നു അത്. എന്നാണ് വിവാഹ മോചനത്തെ കുറിച്ച് കഴിഞ്ഞ ദിവസം നാഗചൈതന്യ വ്യക്തമാക്കിയത്.

ഇപ്പോഴിതാ മറ്റൊരു തുറന്ന് പറച്ചിൽ കൂടി നടത്തിയിരിക്കുകയാണ് നാഗചൈതന്യ. തനിക്കൊപ്പം കൂടെ അഭിനയിച്ചിട്ടുള്ള നടിമാരില്‍ ഏറ്റവും നല്ല കെമിസ്ട്രി തോന്നിയിട്ടുള്ളത് സാമന്തയോടാണെന്നാണ് നാഗചൈതന്യ ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്. ബംഗരാജു’വിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട പരിപാടിയിൽ വച്ചായിരുന്നു നാഗചൈതന്യയുടെ തുറന്ന് പറച്ചിൽ.

ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്ത ചിത്രം ‘യേ മായ ചേസ’യിലാണ് ചായ്സാം ജോഡി ആദ്യമായി ഒന്നിക്കുന്നത് പിന്നീട് മാനം, മജിലി തുടങ്ങിയ ചിത്രങ്ങളിലും ഇവർ ഒന്നിച്ചഭിനയിച്ചു.