ആഫ്രോ ലുക്കിൽ അമൃത സുരേഷ്; തലമുടിയിൽ പുതിയ പരീക്ഷണങ്ങൾ – വീഡിയോ

0

ഏഷ്യാനെറ്റ് ചാനലിൽ സംപ്രേഷണം ചെയ്ത ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെയാണ് അമൃത സുരേഷ് മലയാളികൾക്കിടയിൽ സുപരിചിതയാകുന്നത്. പിന്നീട് മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട്ട ഗായികയായി മാറുകയായിരുന്നു താരം. നടൻ ബാലയെ വിവാഹം കഴിച്ചെങ്കിലും നിയമപരമായി ഇരുവരും വിവാഹ മോചിതരായി.

ഐഡിയ സ്റ്റാർ സിംഗർ റിയാലിറ്റി ഷോയിൽ വിജയി ആവാൻ സാധിച്ചില്ലെങ്കിലും മൃദുലമായ ശബ്ദത്തിലൂടെയും പാട്ടുകളിലൂടെയും അമൃത പ്രേക്ഷക ഹൃദയം കീഴടക്കിയിരുന്നു. ഒരിടവേളക്ക് ശേഷം ബിഗ് ബോസ് സീസൺ 2 ലൂടെയാണ് അമൃത മിനിസ്ക്രീനിൽ പ്രത്യക്ഷപ്പെടുന്നത്. അമൃതയും സഹോദരി അഭിരാമി സുരേഷും ഒന്നിച്ചായിരുന്നു റിയാലിറ്റി ഷോയിൽ പങ്കെടുത്തത്.

സമൂഹ മാധ്യമങ്ങളിൽ സജീവമാണ് ഇരുവരും. യൂട്യൂബ്‌ ചാനലിലൂടെ ഇരുവരുടെയും വിശേഷങ്ങൾ പങ്കുവെക്കാറുണ്ട്. വൻ സ്വീകാര്യതയാണ് പങ്കുവെക്കുന്ന വീഡിയോകൾക്ക് ലഭിക്കാറുള്ളത്. ഇപ്പോഴിതാ ഒരു പുതിയ വീഡിയോയുമായി എത്തിയിരിക്കുകയാണ് അമൃത സുരേഷ്.

മുടിയിൽ നടത്തിയ മേക്കോവർ വീഡിയോ ആണ് യൂട്യൂബ് ചാനലിലൂടെ അമൃത പങ്കുവെച്ചിരിക്കുന്നത്. ദുബായിൽ നിന്നാണ് വീഡിയോ ഷൂട്ട് ചെയ്തിരിക്കുന്നത്. അവിടെയുള്ള ആഫ്രോ ബ്യൂട്ടി സലൂണിലെ വിശേഷങ്ങൾ അമൃത പങ്കുവെച്ചിരുന്നു. മുടിയില്‍ വേറിട്ട പരീക്ഷണങ്ങളും നടത്തുന്നുണ്ട്. തായ്‌ലൻഡിൽ പോയപ്പോൾ മുടിയില്‍ പരീണങ്ങൾ നടത്തിയതിന്റെ അനുഭവവും ഗായിക പങ്കുവെച്ചിട്ടുണ്ട്.

ആഫ്രോ സലൂണിലെ വിവിധ ഹെയർ സ്റ്റൈലുകൾ പ്രേക്ഷകർക്ക് അമൃത പരിചയപ്പെടുത്തി. അവസാനം ബ്ലാക്ക്‌ ആൻഡ് ഗോൾഡൻ നിറത്തിലുള്ള പുതിയ ആഫ്രോ ഹെയർ സ്റ്റൈൽ അമൃത തിരഞ്ഞെടുത്തു. തന്റെ പുതിയ ആഫ്രോ ഹെയർസ്റ്റൈൽ പ്രേക്ഷകർക്കു വിശദമായി പരിചയപ്പെടുത്തിക്കൊണ്ടാണ് അമൃത സുരേഷ് വിഡിയോ അവസാനിപ്പിക്കുന്നത്. നിരവധി പ്രതികരങ്ങളാണ് വീഡിയോക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.