4 വർഷമായി തളർന്നു കിടപ്പ്; വാക്സിൻ എടുത്ത പിറ്റേന്ന് എഴുനേറ്റ് നടന്ന് 55 വയസുകാരൻ

0

കൊവിഡിനെ പ്രതിരോധിക്കാൻ വാക്സിൻ എടുക്കുന്നതാണ് മാർഗം. ചില ആളുകൾക്ക് വാക്സിൻ സ്വീകരിച്ചാൽ അലർജി പോലുള്ള അസുഖങ്ങൾ ഉണ്ടായേക്കാം. മറ്റു ചിലർ അസുഖങ്ങൾ ഉണ്ടെങ്കിലോ മറ്റോ വാക്സിൻ എടുക്കുന്നതിന് മുൻപായി ഡോക്ടറുടെ വിദഗ്ദ്ധ ഉപദേശവും തേടാറുണ്ട്. കൊവിഡ്‌ വാക്സിന്റെ ഫലം ശെരിയായ രീതിയിൽ ഉറപ്പ് വരുത്തുന്നതിനായാണിത്. ചില സ്ഥലങ്ങളിൽ വാക്സിൻ എടുത്തവർക്ക് മറ്റു പല കാരണങ്ങൾകൊണ്ടും അസുഖങ്ങൾ വന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാല് വാക്സിൻ സ്വീകരിച്ച ശേഷം അവിശ്വസനീയമായ രീതിയിൽ ഒരു വ്യക്തിയിൽ ഉണ്ടാക്കിയിരിക്കുന്ന മാറ്റമാണ് ഇന്ന് മെഡിക്കൽ ലോകം ചർച്ച ചെയ്യുന്നത്.

ജാർഖണ്ഡിലെ ബൊകാറോ ജില്ലയിലെ ഉത്തസാരയിലായിൽ നിന്നുള്ളതാണ് വാർത്ത. ഈ നാട്ടിലെ ഒരു യുവാവ് കോവിഡ്‌ വാക്സിൻ എടുത്ത ശേഷം താരമായി മാറിയിരിക്കുകയാണ്. ദുലർ ചന്ദ് മുണ്ട എന്ന 55 കാരൻ 4 വർഷത്തോളമായി വീട്ടിൽ തളർന്നു കിടക്കുകയായിരുന്നു. ഒരു വാഹനാപകടത്തിൽ നട്ടെല്ലിന് ഗുരുതരമായി പരുക്കേറ്റ് ദുലൻ ചന്ദിന് സംസാരിക്കാനോ എഴുന്നേറ്റു നടക്കാനോ എന്തിന് പ്രാഥമിക കാര്യങ്ങൾക്ക് പോലും സ്വയം സാധിക്കില്ലയിരുന്നു. പക്ഷേ കോവിഡ് വാക്സിൻ ഇദ്ദേഹത്തിന്റെ ജീവിതം മാറ്റിമറിച്ചു.

ഈ മാസം നാലിനാണ് സമീപത്തെ ആരോഗ്യ പ്രവർത്തകൻ മുണ്ടയുടെ വീട്ടിലെത്തി വാക്സിൻ നൽകിയത്. കോവിഷീൽഡിന്റെ ആദ്യ ഡോസാണ് ഇദ്ദേഹം സ്വീകരിച്ചത്. എന്നാൽ എവരെയും അൽഭുതപ്പെടുത്തിയത് മറ്റൊന്നാണ്. വാക്സിൻ എടുത്ത് തൊട്ടടുത്ത ദിവസം മുണ്ട എഴുന്നേറ്റ് നടക്കാൻ തുടങ്ങിയിരിക്കുന്നു. വീട്ടുകാരുടെ സഹായത്തോടെ പിടിച്ചു പിടിച്ചാണ് നടത്തം. പതുകെ സംസാരിക്കാനും തുടങ്ങി. മുണ്ടയുടെ ആരോഗ്യ നിലയിൽ ഇത്ര പെട്ടെന്നുണ്ടായ മാറ്റത്തിന്റെ ഞെട്ടലിലാണ് ചുറ്റുമുളളവർ. ദൈവത്തിന്റെ ശക്തി കൊണ്ടാണ് ഇദ്ദേഹത്തിന് സംസാര ശേഷി തിരികെ കിട്ടിയതെന്നും നടക്കാൻ കഴിഞ്ഞതെന്നും ബന്ധുക്കളും ഗ്രാമവാസികളും പറയുന്നു.

സംഭവത്തിന്റെ മെഡിക്കൽ വശങ്ങളെ കുറിച്ച് പഠിക്കാൻ മൂന്നംഗ വിദഗ്ധ സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന്‌ പ്രദേശത്തെ സിവിൽ സർജന്റ്‌ ഡോക്ടർ ജിതേന്ദ്ര കുമാർ പറഞ്ഞു. മുണ്ടയുടെ മെഡിക്കൽ റിപ്പോർട്ട് പരിശോധിക്കുമെന്നും ഇതുകൂടി വിലയിരുത്തിയാകും സംഭവത്തെക്കുറിച്ചുള്ള വിശദീകരണം തയാറാക്കുകയെന്നും അദ്ദേഹം പ്രതികരിച്ചു.