താളി മീൽസ് കഴിക്കു 8 ലക്ഷം നേടൂ ; ഓഫറുമായി ഒരു ഹോട്ടൽ, വിശദാംശങ്ങൾ ഇങ്ങനെ 

0

ഭക്ഷണ പ്രേമികളിൽ നിരവധി ആരാധകരാണ് താളി മീൽസിനുള്ളത്.വിവിധ തരം വിഭവങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള താലിയ്ക്ക് ആഹാരപ്രേമികള്‍ക്കിടയില്‍ നല്ല ഡിമാന്റുമാണ്.

ചോറ്, പച്ചക്കറികള്‍, റൊട്ടി, മധുരപലഹാരങ്ങള്‍ എന്നിവയെല്ലാം അടങ്ങിയ വിഭവസമൃദ്ധമായ ആഹാരമാണ് താലി. അത്തരത്തിൽ ഒരു താളി മീൽസ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച വിഷയം.ബാഹുബലി എന്ന് പേരിട്ടിരിക്കുന്ന താലിയാണ് വൈറലായിരിക്കുന്നത്.

മുപ്പതോളം വിഭവങ്ങൾ ഉള്ളതാണ് ഈ ഭീമൻ മീൽസ്. ഡൽഹിയിലെ ഒരു ഹോട്ടൽ ആണ് ഈ മീൽസ്പുറത്തിറക്കിയിരിക്കുന്നത്.

എന്നാൽ വിഭവത്തിന്റെ പേരിൽ അല്ല ഈ മീൽസ് ശ്രെദ്ധ നേടുന്നത്. ഈ കഴിക്കുന്നവർക്ക് 8 ലക്ഷം രൂപ നൽകുമെന്ന് ഹോട്ടൽ ഉടമകൾ പ്രഖ്യാപിച്ചത് കൊണ്ടാണ് ഈ മീൽസ് സോഷ്യൽ മീഡിയയിൽ ചർച്ചയായത്.

40 മിനിറ്റില്‍ താലി കഴിച്ചുതീര്‍ത്താല്‍ ആണ് ഈ സമ്മാനം ലഭിക്കുക.ഡല്‍ഹിയിലെ കൊണാട്ട് പ്ലേസിലെ ആര്‍ഡോര്‍ 2.1 എന്ന റെസ്‌റ്റോറന്റാണ് 40 മിനിറ്റിനുള്ളില്‍ താലി കഴിച്ചു തീര്‍ക്കുന്നവര്‍ക്ക് 8 ലക്ഷം രൂപ സമ്മാനമായി പ്രഖ്യാപിച്ചിരിക്കുന്നത്.

വെജിറ്റേറിയന്‍ താലിക്ക് 1,999 രൂപയും നോണ്‍വെജിറ്റേറിയന്‍ താലിക്ക് 2,299 രൂപയുമാണ് വില. തക്കാളി സൂപ്പ്, പാപ്ഡി ചാട്ട്, ഗോബി മട്ടര്‍, ദാല്‍ തഡ്ക, പക്കോഡ, ആലു പാലക്, മലൈ കോഫ്ത, സോയാ ചാപ് മസാല, കടായി പനീര്‍, ദാല്‍ മഖനി, ദംആലു, പനീര്‍ ടിക്ക മസാല എന്നിവയാണ് താലിയിലെ പ്രധാന വിഭവങ്ങള്‍.

വെജ് ബിരിയാണി, ചോറ്, പലതരം റൊട്ടികള്‍, പപ്പടം, സാലഡ്, അച്ചാര്‍ എന്നിവയും ഉണ്ട്. കുടിക്കാന്‍ ജല്‍ജീര, റോസ് സര്‍ബത്ത്, ഗുലാബ് ജാമൂര്‍ മറ്റ് മധുരപലഹാരങ്ങള്‍ എന്നിവയും താലിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.