മത്തയിച്ചാ, മുണ്ടല്ല നിക്കര്‍… നിക്കര്‍; സദാചാര കമന്റിന് വായടിപ്പിക്കുന്ന മറുപടി നല്‍കി ആര്യ

0

നടിയും അവതാരകയും ബിഗ്‌ബോസ് താരവുമായ ആര്യ സോഷ്യല്‍ മീഡിയയിലെ സജീവ സാന്നിധ്യമാണ്. എല്ലാ വിശേഷങ്ങളും ആര്യ സോഷ്യല്‍മീഡിയയില്‍ പങ്കുവെക്കാറുണ്ട്. കുടുംബത്തെക്കുറിച്ചുള്ള വിവരങ്ങളും പുതിയ സിനിമാ വിശേഷങ്ങളുമെല്ലാം ആര്യ ആരാധകരുമായി ഷെയര്‍ ചെയ്യാറുണ്ട്. യാത്രയുടെ ചിത്രങ്ങളും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളുമെല്ലാം ആര്യ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്യാറുണ്ട്. അടുത്തിടെ ആര്യ പങ്കുവെച്ച പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ സൈബറിടത്തില്‍ വളരെ വേഗം വൈറലായിരുന്നു.

വളരെ വേഗമാണ് ആരാധകര്‍ ചിത്രങ്ങള്‍ ഏറ്റെടുത്തത്. അതേസമയം ചിത്രങ്ങള്‍ക്ക് അനുകൂലവും പ്രതികൂലവുമായ നിരവധി കമന്റുകളും ലഭിച്ചിരുന്നു. വിമര്‍ശനവും ഉപദേശവുമായും ആളുകളെത്തി. ഇപ്പോള്‍ ചിത്രത്തിന് താഴെ വന്ന കമന്റും അതിന് ആര്യ നല്‍കിയ മറുപടിയുമാണ് വൈറലാകുന്നത്. ‘മത്തായിച്ചാ മുണ്ട് മുണ്ട്’ എന്നാണ് ചിത്രത്തിന് ഒരാള്‍ കമന്റ് ചെയ്തിരിക്കുന്നത്. ഒട്ടും വൈകാതെ തന്നെ ആര്യ ഈ കമന്റിന് മറുപടിയുമായി എത്തി. ‘മത്തായിച്ചാ മുണ്ടല്ല നിക്കര്‍ നിക്കര്‍’ എന്നാണ് ആര്യ ഇതിനു നല്‍കിയ മറുപടി. ആര്യയുടെ ആരാധകര്‍ ഈ മറുപടി ഏറ്റെടുത്തതോടെയാണ് കമന്റ് വൈറലായിരിക്കുന്നത്.

നേരത്തേ ആര്യയുടെ ഗ്ലാമര്‍ ചിത്രങ്ങള്‍ക്ക് നേരെ വലിയ രീതിയിലുള്ള സൈബറാക്രമണങ്ങളുണ്ടാകാറുണ്ടായിരുന്നു. എന്നാല്‍ കമന്റുകള്‍ക്ക് ആര്യ കുറിക്ക് കൊള്ളുന്ന മറുപടി നല്‍കിത്തുടങ്ങിയതോടെ സദാചാര സംരക്ഷകരുടെ ഉപദ്രവം കുറഞ്ഞു വന്നിരുന്നു.