ടോവിനോ ആരാധകർ കടുത്ത നിരാശയിൽ ; കാരണമിത്

0

മിന്നൽ മുരളി എന്ന സൂപ്പർ ഹിറ്റ്‌ ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ പാൻ ഇന്ത്യൻ ലെവലിലേക്ക് ഉയർന്നിരിക്കുകയാണ് ടോവിനോ തോമസ്. സിനിമയുടെ വിജയത്തിന് പിന്നാലെ ടോവിനോയ്ക്ക് പ്രശംസകൾ എത്തുകയാണ്. ഇന്റർനാഷണൽ ലെവലിൽ നിന്നാണ് ടോവിനോയ്ക്ക് പ്രശംസ ലഭിക്കുന്നത്.

നെറ്റ്ഫ്‌ളിക്സിൽ റിലീസ് ചെയ്ത ചിത്രം മികച്ച പ്രതികരണം നേടി ഇപ്പോഴും പ്രദർശനം തുടരുകയാണ്. ചിത്രത്തിന്റെ ആഘോഷം അവസാനിക്കും മുന്നേ ടോവിനോ നായകനായി എത്തുന്ന പുതിയ ചിത്രം തീയറ്ററിൽ എത്തുന്നതിന്റെ സന്തോഷത്തിലായിരുന്നു ആരാധകർ.

ആഷിക് അബു സംവിധാനം ചെയ്യുന്ന നാരദൻ ജനുവരി 27ന് എത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്. അടുപ്പിച്ച് രണ്ടു ഹിറ്റ്‌ കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു ടോവിനോ ആരാധകർ. എന്നാൽ ആരാധകരെ നിരാശയിൽ ആക്കുന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്.

ടൊവിനോ തോമസിനേയും അന്ന ബെന്നിനേയും കേന്ദ്രകഥാപാത്രങ്ങളാക്കി ആഷിഖ് സംവിധാനം ചെയ്ത നാരദൻ സിനിമയുടെ റിലീസ് മാറ്റിയിരിക്കുകയാണ് എന്നാണ് പുറത്ത് വരുന്ന വാർത്ത.കോവിഡ് മൂന്നാം തരംഗ ഭീഷണിയും ഒമിക്രോൺ വേരിയന്റിന്റെ വ്യാപനവുമാണ് റിലീസ് മാറ്റാൻ കാരണം.

ഇതോടെ ടോവിനോ ആരാധകർ നിരാശയിൽ ആയിരിക്കുകയാണ്. മിന്നൽ മുരളിക്ക് പിന്നാലെ നാരദൻ എത്തുന്നത്തോടെ അടുപ്പിച്ചു രണ്ടു ഹിറ്റ്‌ കിട്ടുമെന്ന പ്രതീക്ഷയാണ് ആരാധകർക്ക് നഷ്ടപ്പെട്ടിരിക്കുന്നത്.

2021 ലെ തന്റെ ഏറ്റവും മികച്ച സൃഷ്ടിയാണ് നാരദൻ എന്ന് സംവിധായകൻ ആഷിഖ് അബു നേരത്തെ ഇൻസ്റ്റഗ്രാമിലൂടെ പറഞ്ഞിരുന്നു. സമകാലിക ഇന്ത്യയിലെ മാധ്യമ ലോകത്തെ അടിസ്ഥാനമാക്കിയാണ് നാരദൻ ഒരുക്കിയിരിക്കുന്നത്.

ഉണ്ണി. ആർ. ആണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. രണ്ട് വ്യത്യസ്ത ഗെറ്റപ്പുകളിലാണ് ടൊവിനോ സിനിമയിലെത്തുന്നത്. ഷറഫുദ്ദീൻ, ഇന്ദ്രൻസ്, ജാഫർ ഇടുക്കി, വിജയ രാഘവൻ, ജോയ് മാത്യു, രൺജി പണിക്കർ, രഘുനാഥ് പാലേരി, ദീപൻ ശിവരാമൻ, ജയരാജ് വാര്യർ തുടങ്ങി വൻതാരനിരയാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇതിന് പുറമെ നിരവധി പുതുമുഖങ്ങളും ചിത്രത്തിലുണ്ട്.

ജാഫർ സാദിഖ് ആണ് ക്യാമറ, സൈജു ശ്രീധരനാണ് എഡിറ്റിംഗ്. സംഗീത സംവിധാനം ഡി.ജെ ശേഖർ മേനോനും ഒർജിനൽ സൗണ്ട് ട്രാക്ക് നേഹയും യാക്സൺ പെരേരയുമാണ് ഒരുക്കിയിരിക്കുന്നത്. സന്തോഷ് കുരുവിളയും റിമാ കല്ലിങ്കലും ആഷിഖ് അബുവും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം.