പ്രണവ് മോഹൻലാൽ ലൈറ്റ് ; വീഡിയോയുമായി കുഞ്ചാക്കോ ബോബൻ , ആളെ കണ്ട് അതിശയിച്ചു ആരാധകർ, വീഡിയോ വൈറൽ

0

കുഞ്ചാക്കോ ബോബൻ കേന്ദ്ര കഥാപാത്രമായി എത്തുന്ന പുതിയ ചിത്രമാണ് അറിയിപ്പ്. മഹേഷ്‌ നാരായണിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന പുതിയ ചിത്രം നോയിഡയിൽ പുരോഗമിക്കുകയാണ്. ചിത്രത്തിന്റെ വിശേഷങ്ങൾ കുഞ്ചാക്കോ ബോബൻ തന്റെ സോഷ്യൽ മീഡിയ അകൗണ്ടിലൂടെ ആരാധകരുമായി പങ്ക് വയ്ക്കാറുണ്ട്.

ഇപ്പോൾ സിനിമയുടെ പുതിയ വിശേഷം പങ്കുവച്ചു എത്തിയിരിക്കുകയാണ് കുഞ്ചാക്കോ ബോബൻ. പ്രണവ് മോഹൻലാലിന്റെ രൂപ സാദൃശ്യമുള്ള ഒരാളെ പരിചയപ്പെടുത്തിയിരിക്കുകയാണ് കുഞ്ചാക്കോ ബോബൻ.സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോയിലാണ് കുഞ്ചാക്കോ ബോബൻ പ്രണവിന് രൂപസാദൃശ്യമുള്ള ആളെ പരിചയപെടുത്തുന്നത്.

പ്രണവ് മോഹൻലാൽ ലൈറ്റ് എന്ന കുറിപ്പിന് ഒപ്പമാണ് കുഞ്ചാക്കോ ബോബൻ വീഡിയോ പങ്കുവച്ചിരിക്കുന്നത്.ബിപിൻ തൊടുപുഴ എന്ന യുവാവിന്റെ വീഡിയോ ആണ് കുഞ്ചാക്കോ ബോബൻ പങ്കുവയ്ക്കുന്നത്.

കുഞ്ചാക്കോ ബോബൻ പങ്കുവച്ച വീഡിയോ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. നിരവധി പേരാണ് വീഡിയോയിക്ക് താഴെ കമന്റ്റുമായി എത്തുന്നത്.

മഹേഷ് നാരായണന്റെ ചിത്രം നിര്‍മിക്കുന്നത് ഷെബിൻ ബെക്കറാണ്. ഫഹദ് നായകനായി അഭിനയിച്ച ചിത്രമായ ‘മാലിക്’ ആണ് മഹേഷ് നാരായണന്റെ സംവിധാനത്തില്‍ ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്.