കക്ഷി അമ്മിണി പിള്ള താരത്തിന്റെ പുതിയ വിശേഷം അറിഞ്ഞോ ;ആശംസകളുമായി ആരാധകർ

0

കക്ഷി അമ്മിണി പിള്ള എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ ഇഷ്ട താരമായി മാറിയ നടിയാണ് ഷിബിള ഫറ. തന്റെ ശക്തമായ നിലപാടുകൾ സോഷ്യൽ മീഡിയയിൽ തുറന്ന് പറഞ്ഞു രംഗത്ത് വരാറുള്ള താരത്തിന് സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരുണ്ട്.

തന്റെ ശരീരത്തിന്റെ പേരിൽ പല തവണ സൈബർ അക്രമണത്തിന് ഇരയായിട്ടുള്ള താരമാണ് ഷിഫാ. എന്നാൽ ബോഡിഷെമിങ്ങിന് എതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന താരം കൂടിയാണ് താരം. വിമർശകരുടെ വായടപ്പിക്കുന്നുന്ന തരത്തിലുള്ള ചിത്രങ്ങൾ താരം കഴിഞ്ഞ ദിവസം തന്റെ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചു എത്തിയിരുന്നു.

എന്നാൽ ഇപ്പോൾ തന്റെ പുതിയ തുടക്കത്തെ കുറിച്ച് പറഞ്ഞു എത്തിയിരിക്കുകയാണ് താരം ഇപ്പോൾ. തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് താരം തന്റെ പുതിയ തുടക്കത്തെ കുറിച്ച് പറഞ്ഞത്.

താൻ പുതിയ യൂട്യൂബ് ചാനൽ തുടങ്ങുകയാണ് എന്നാണ് താരം അറിയിക്കുന്നത്. നമുക്ക് പരസ്പരം കൂടുതൽ തിരിച്ചറിയാം എന്നാണ് പുതിയ തുടക്കത്തെ കുറിച്ച് പറഞ്ഞ് ഷിബില കുറിക്കുന്നത്. താരത്തിന്റെ പുതിയ തുടക്കത്തിന് നിരവധി ആരാധകരാണ് ആശംസ അറിയിച്ചെത്തുന്നത്.